ശത്രുക്കളെ ഭയന്ന് ഓടി പോകാൻ ഞങ്ങൾ ഭീരുക്കളല്ല: ആഫ്രികൻ പൗരോഹിത്യ സമൂഹം
അബൂജ: ശത്രുക്കളെ ഭയന്ന് ഓടി പോകാൻ തങ്ങള്‍ ഭീരുക്കളല്ലെന്ന് പ്രഖ്യാപിച്ച് സെന്ററൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ പൗരോഹിത്യ സമൂഹം. വിദേശ ഇടപെടലുകളും അന്താരാഷ്ട്ര സമൂഹത്തിന്റെ അപൂർണ വാഗ്ദാനങ്ങളും പ്രദേശിക ഭരണകൂടത്തിന്റെ അപര്യാപ്തതയും സെന്ററൽ ആഫ്രിക്കയിലെ ജീവിതം ദുരിതപൂർണമാക്കുന്നുണ്ട്. ഇത് സങ്കീര്‍ണ്ണ പ്രശ്നമാണെങ്കിലും വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയാറായ വൈദികരാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന്‍ ബാംഗുയിയിലെ കാര്‍മ്മലൈറ്റ് മിഷ്ണറി വൈദികനായ ഫാ. ഫെഡെറിക്കോ ട്രിന്‍ചെറോ അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ റോമിലെ സ്ഥിരം പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ഖജഗ് ബര്‍സാമിയാന്‍ നിയമിതനായി. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാവിഭാഗങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്തോലിക സഭ ഇതാദ്യമായിട്ടാണ് റോമില്‍ സ്വന്തം പ്രതിനിധിയെ നിയമിക്കുന്നത്.