മകൾക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കല്ലേ; യാചനയുമായി ലീയ ഷരീബുവിന്റെ മാതാവ്

0 1,113

അബൂജ: ആഗോള ക്രൈസ്തവ സമൂഹത്തോട് വീണ്ടും പ്രാർത്ഥനായുടെ സഹായം അപേക്ഷിച്ചു, ലിയാ ഷരീബുവിന്റെ മാതാവ് റബേക്കാ.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി ലിയാ ഷരീബുവിനെ തട്ടികൊണ്ട് പോയത്.

“ലോകമെങ്ങുമുള്ള ദൈവമക്കൾ തന്റെ മകളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാം. എങ്കിലും ഇതുവരെ എനിക്കവളെ ഒന്ന് കാണുവാന്‍ പോലും കഴിഞ്ഞിട്ടില്ല”. റെബേക്ക കൂട്ടിച്ചേർത്തു.
ഇത്രയും നാള്‍ താന്‍ ആദരണീയയായ ഒരു ക്രിസ്ത്യാനിക്കൊപ്പം ഒരു കൂരയില്‍ ഒരുമിച്ച് കഴിയുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം തനിക്ക് മനസ്സിലാക്കിത്തന്നത് തന്റെ മകളുടെ വിശ്വാസമാണെന്നാണ് ലിയയുടെ പിതാവായ നാഥാന്‍ ഷരീബുവിന്റെ പ്രതികരണം. തീവ്രവാദികളുടെ മുന്നില്‍പ്പോലും തന്റെ വിശ്വാസം അടിയറവ് വെക്കാത്ത ലിയയുടെ ധൈര്യം പിടിച്ചു നില്‍ക്കുവാനുള്ള തങ്ങളുടെ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Download ShalomBeats Radio 

Android App  | IOS App 

നൈജീരിയായിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും ഷരീബു അടക്കം 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. ഇതില്‍ 104 പേരും തങ്ങളുടെ വീടുകളില്‍ തിരികെയെത്തി. ഡാപ്പാച്ചി വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് ഷരീബു ഇപ്പോഴും തീവ്രവാദികളുടെ തടവില്‍ കഴിയുന്നത്. 27.5 കോടി ഡോളറാണ് ഷരീബുവിന്റെ മോചനത്തിനായി ബൊക്കോഹറാം ആവശ്യപ്പെടുന്നത്.

You might also like
Comments
Loading...