സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരം

0 1,028

കൊച്ചി: സത്‌ന സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ്പ് മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നു കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു.

വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹത്തിൽ അദ്ദേഹത്തിന് 97 വയസ്സുണ്ട്. 1968 മുതല്‍ സത്‌ന രൂപതയുടെ അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ആയിരുന്ന മാര്‍ ഏബ്രഹാം മറ്റം 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബര്‍ 18നാണ് അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ച, സ്വകാര്യ ജീവിതം നയിച്ചു വരികയായിരുന്നു

 

You might also like
Comments
Loading...