ജോ ഐസക്ക് കുളങ്ങര ..
പ്രാണൻ പോവോളം ജീവൻ തന്നോനെ — ഒരിക്കൽ എങ്കിലും ഈ പാട്ടിന്റെ വരികൾ കേൾക്കാത്തതും പാടാത്തതുമായ വിശ്വാസികൾ ഉണ്ടാകില്ല.
സഭാ, ഭാഷ വ്യത്യാസമില്ലാതെ മലയാള ക്രൈസ്തവ ലോകം പാടി ആരാധിച്ച ഈ മലയാള ഗാനം ഇപ്പോൾ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണത്തിൽ ഒരു മില്യൺ കാഴ്ചക്കാർ എന്ന വലിയ നേട്ടം ഈ ഗാനം കൈവരിച്ചിരിക്കുകയാണ്.
സ്റ്റെബ്ലിൻ ലാൽ എന്ന അനുഗ്രഹീത ദൈവദാസൻ എഴുതിയ ഈ ഗാനം,
തന്റെ പരിമിതികളിൽ നിന്നുകൊണ്ടും, ജീവിത സാഹചര്യങ്ങളിൽ ദൈവം തന്നെ നടത്തിയ വിധങ്ങൾ ഓർത്തും,ദൈവം തന്റെ ഹൃദയത്തിൽ കൊടുത്ത വരികൾക്ക് ഈണം പകർന്ന് ലോകത്തിന്റെ മുന്നിലേക്ക് എത്തിക്കുമ്പോൾ,താൻ ചിന്തിച്ചിരുന്നില്ല — അനേകായിരങ്ങൾക്ക് ആശ്വാസവും പ്രത്യാശയും നൽകുന്ന വരികളാണ് തന്റെ തൂലിക തുമ്പിലൂടെ പുറത്തു വരുന്നത് എന്ന്.
ഒരു കീബോർഡിസ്റ്റ് മാത്രമായി അകാൻ ആയിരുന്ന തന്റെ ആഗ്രഹത്തെ മാനിച്ച കർത്താവ്,ഇന്ന് സ്റ്റെബ്ലിനെ ഗാനരചയിതാവ്, മ്യൂസിക് കമ്പോസർ, പ്രോഗ്രാമർ, എഡിറ്റർ എന്നിങ്ങനെ എല്ലാ മേഖലകളിലും അനേക വേദികളിൽ കർത്താവ് ഉപയോഗിക്കുന്നു.
ആറ് ഭാഷകളിലായി പുറത്തിറങ്ങിയ ഈ ഗാനം (മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി )
മലയാളത്തിൽ അനേകർ കവർ വേർഷൻ പാടിയിട്ടുണ്ടെങ്കിലും,ഒഫീഷ്യൽ വീഡിയോയിൽ ആലപിച്ചിരിക്കുന്നത് ക്രിസ്തുവിൽ അനുഗ്രഹീത ഗായകൻ ഇമ്മാനുവേൽ കെ.ബി. ആണ്.
യൂട്യൂബിൽ ഒരു മില്യൺ കാഴ്ചക്കാരുമായി ഈ ഗാനം മുന്നേറുമ്പോഴും,
അതിലേറെ ജനഹൃദയങ്ങൾ ഇപ്പോഴും പാടുകയാണ്:
‘പ്രാണൻ പോവോളം ജീവൻ തന്നോനെ’











