ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റിന്റെ ജനറൽ കൺവെൻഷൻ ഇന്ന് (ഒക്ടോബർ 29) ആരംഭിക്കും. ബാംഗ്ലൂർ ഗെദ്ദലഹള്ളി പ്രീതി നിവാസ് ക്യാമ്പസിലാണ് വേദി. നവംബർ ഒന്നിന് സമാപിക്കുന്ന കൺവെൻഷനിൽ എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ ഒൻപതു വരെയാണ് പൊതുയോഗങ്ങൾ.
കർണാടക സ്റ്റേറ്റ് ഓവർസിയർ റവ. ഇ. ജെ. ജോൺസൺ ഇന്ന് വൈകുന്നേരം കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും.
സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി. സി. തോമസ്, പാസ്റ്റർ പി. സി. ചെറിയാൻ (ചർച്ച് ഓഫ് ഗോഡ്, കേരളം), ചർച്ച് ഓഫ് ഗോഡ് കേരള അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡോ. ഷിബു കെ. മാത്യു, ചർച്ച് ഓഫ് ഗോഡ് കർണാടക അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ റോജി ഇ. സാമുവേൽ, സിസ്റ്റർ സിസി ബാബു ജോൺ (ആലുവ) എന്നിവരാണ് മുഖ്യ പ്രഭാഷകർ. വർഷിപ്പ് കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പൊതുയോഗങ്ങൾക്കു പുറമേ പാസ്റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം, വൈ.പി.ഇ. — സൺഡേ സ്കൂൾ പരിപാടികൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
കൺവെൻഷന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായും ഏവരെയും പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
വേദി: പ്രീതി നിവാസ് ക്യാമ്പസ്, ഗെദ്ദലഹള്ളി, ഹെന്നൂർ-ബാഗലൂർ റോഡ്, ബാംഗ്ലൂർ 560077.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കൺവീനർ റവ. ഇ. ജെ. ജോൺസൺ — 9886156224, പബ്ലിസിറ്റി കൺവീനർ ബ്രദർ ബെൻസൺ ചാക്കോ — 9886720313
















