ലെസ്റ്റർ (യുകെ): ക്രൈസ്റ്റ് ജനറേഷൻ ചർച്ച് ലെസ്റ്ററിന്റെ അഞ്ചാമത് വാർഷിക കൺവെൻഷൻ നവംബർ 13, 14, 15 തീയതികളിൽ നടക്കും. “സൗഖ്യവും പുനഃസ്ഥാപനവും” (Healing and Restoration) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. “ഞാൻ നിനക്ക് ആരോഗ്യം വരുത്തി നിന്റെ മുറിവുകളെ സൗഖ്യമാക്കും” (യിരെമ്യാവ് 30:17) എന്ന വാക്യമാണ് കൺവെൻഷന്റെ അടിസ്ഥാനം.
പാസ്റ്റർ ബിജു സി. എക്സ്. അതിഥി പ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. സഭാ ശുശ്രൂഷകൻ പ്രൊഫറ്റ് ലിജോ കെ. ജോൺ കൺവെൻഷന് നേതൃത്വം നൽകും. സോണി സി. ജോർജ്, സാം ബെഞ്ചമിൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
നവംബർ 13 വെള്ളിയാഴ്ച — വൈകുന്നേരം 6 മുതൽ 9 വരെ
നവംബർ 14 ശനിയാഴ്ച — രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ; ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെ വനിതാ സമ്മേളനവും DOMH വാർഷികവും; വൈകുന്നേരം 6 മുതൽ 9 വരെ
നവംബർ 15 ഞായറാഴ്ച — രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ ആരാധന
കൺവെൻഷൻ യോഗങ്ങൾ: ദി റോബർട്ട് ഹാൾ മെമ്മോറിയൽ ബാപ്റ്റിസ്റ്റ് ചർച്ച്, 147 നാർബറോ റോഡ്, ലെസ്റ്റർ LE3 0PD.
ഞായറാഴ്ച ആരാധന: സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ, ഓൾഡ് ചർച്ച് സ്ട്രീറ്റ്, ഐൽസ്റ്റൺ, ലെസ്റ്റർ LE2 8ND.
ഏവരെയും കൺവെൻഷനിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07586 111840

















