ലണ്ടൻ: അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യുകെ & യൂറോപ്പിന്റെ കീഴിലുള്ള ലണ്ടൻ പട്ടണത്തിലെ അനുഗ്രഹിത ദൈവസഭയായ ബെഥേൽ എ ജി ചർച്ച് കഴിഞ്ഞ എട്ട് വർഷങ്ങളായി പാസ്റ്റർ ബ്ലസ്സൻ കെ. തോമസിന്റെ നേതൃത്വത്തിൽ അനുഗ്രഹമായി പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ എട്ട് വർഷം ദൈവം ചെയ്‍ത മഹത്വമേറിയ കാര്യങ്ങളെ ഓർക്കാനും, നന്ദി അർപ്പിക്കുവാനുമായി ദൈവസഭയായി 2025 ഡിസംബർ 27 ആം തീയ്യതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ദി ക്രെസ്റ്റ് ആക്കാദമിൽ വെച്ചു നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ വിപുലമായ നിലയിൽ നടക്കുന്നു.
മുഖ്യ പ്രഭാഷകനായി പാസ്റ്റർ പോൾ ബാബു വചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ബ്രദർ ബ്ലസ്സൻ പ്രകാശ് ചർച്ച് കൊയറിനോപ്പം ആരധാനയ്ക്കു നേതൃത്വം നൽകും. ശൂശ്രൂഷകൾക്ക് പാസ്റ്റർ ബ്ലസ്സൻ കെ. തോമസ് നേതൃത്വം നൽകും.
















