യു കെ : പ്രശസ്ത കീബോർഡ് പ്ലേയറും, സംഗീതജ്ഞനും, ശാലോം ബീറ്റ്‌സ് ടീം അംഗവുമായ എബ്രഹാം സാമുവൽ ജോർജ് (എബി സാമുവൽ) ന് ഡോക്ടർ എ പി ജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റി ഇൻഡോറിൽ നിന്നും കൊമേഴ്സിൽ പി എച്ച് ഡി കരസ്ഥമാക്കി. ട്രിവാൻഡ്രം സി ഡി എം എസ് ന്റെ ഡയറക്ടറും ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ എക്സാമിനറുമാണ് എബ്രഹാം.
ചർച്ച് ഓഫ് ഗോഡ് റിട്ടയർഡ് ഡിട്രിക്റ്റ് പാസ്റ്റർ പി ജി സാമുവേലിന്റെയും ലീലാമ്മ സാമുവേലിന്റെയും മകനാണ്. ഭാര്യ:ഫേബ; മക്കൾ: റയൻ, എൽസ

















