കാലിഫോർണിയ (യു.എസ്.എ.): ദി ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി.) ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം (74) നവംബർ 4 ബുധനാഴ്ച വൈകുന്നേരം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഐ.പി.സി. സ്ഥാപകനേതാവ് പാസ്റ്റർ കെ. ഇ. എബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ മകനുമാണ്.
ശുശ്രൂഷാ ജീവിതം
ഇന്ത്യ ഗോസ്പൽ ഔട്ട്റീച്ചിന്റെ (IGO) സ്ഥാപകനും പ്രസിഡന്റുമായിരുന്ന അദ്ദേഹം ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
1984 മുതൽ ഇന്ത്യയിലുടനീളം സഭകൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, സുവിശേഷകർക്കും മിഷനറിമാർക്കും സഭാ നേതാക്കൾക്കും പരിശീലനം നൽകുകയും ബൈബിൾ പരിശീലന കേന്ദ്രങ്ങളെയും മിഷൻ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്തു. ക്രിസ്തീയ ശുശ്രൂഷയ്ക്കും സഭാസ്ഥാപനത്തിനുമായി വിദ്യാർത്ഥികളെ ഒരുക്കുന്നതിൽ അദ്ദേഹം ആജീവനാന്തം വ്യാപൃതനായിരുന്നു.
2006 മുതൽ 2013 വരെ ഐ.പി.സി. ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2019-ൽ ഐ.പി.സി. ജനറൽ പ്രസിഡന്റായി ചുമതലയേറ്റു.
ഭാര്യ ലാലി ഏബ്രഹാം , ദമ്പതികൾക്ക് നാലു മക്കളുണ്ട്.
സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
ദുഃഖത്തിൽ പങ്കുചേരുന്ന കുടുംബാംഗങ്ങൾക്കും ഐ.പി.സി. സഭാ സമൂഹത്തിനും ദൈവിക ആശ്വാസത്തിനായി പ്രാർത്ഥിക്കാം.

















