കോട്ടയം: ചില്ലക്കാട്ട്, കളത്തൂർ സ്വദേശി ജേക്കബ് ചെറിയാൻ (ബൈജു, 57) നിത്യതയിൽ ചേർക്കപ്പെട്ടു. മഹനയീം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ,യു കെ , പാസ്റ്റർ ബിജു ചെറിയാന്റെ സഹോദരനാണ്.
ഭൗതികശരീരം ഒക്ടോബർ ആറ് ചൊവ്വാഴ്ച വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.
ഒക്ടോബർ ഏഴ് ബുധനാഴ്ച രാവിലെ പത്തിന് കോട്ടയം ചാലക്കുന്ന് സി.എസ്.ഐ. ഹോളി ട്രിനിറ്റി കത്തീഡ്രൽ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
“ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും” (മത്തായി 5:4)
ദുഃഖത്തിൽ പങ്കുചേരുന്ന കുടുംബങ്ങൾക്ക് ദൈവിക ആശ്വാസത്തിനായി പ്രാർത്ഥിക്കാം.


















