പുന്നവേലി : ചിരട്ടമ്മണ്ണിൽ പരേതനായ സി എം ജോർജ്‌ജിന്റെ സഹധർമിണി സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു മരണം സംഭവിച്ചത്. നിത്യതയിൽ വിശ്രമിക്കുന്ന ശാരോൻ ഫെല്ലോഷിപ്പ് സഭാ ആദ്യകാല പ്രവർത്തകരിൽ ഒരാളും , സീനിയർ ശുശ്രൂഷകനും ആയിരുന്ന ഇടവെട്ടാൽ കൊച്ചായൻ (പാസ്റ്റർ പി ജെ സഖറിയ) ഉപദേശിയുടെ മൂന്നാമത്തെ മകളാണ് പരേത.
സംസ്കാര ശുശ്രൂഷ 25 മാർച്ച് രാവിലെ 9 മുതൽ 12 വരെ പുന്നവേലി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാ ഹാളിൽ വെച്ചും , തുടർന്ന് സംസ്കാരം മുണ്ടത്താനം ശാരോൻ സഭാ സെമിത്തേരിയിൽ വെച്ചും നടത്തപ്പെടും.
മക്കൾ : സോജൻ, സോണി, സോജി
മരുമക്കൾ : ബിജി , ബ്ലെസി , റ്റിജു
കൊച്ചുമക്കൾ : ജോയൽ, ജൊയാന, ജൊയാലിൻ, ആൻ, ആരോൺ, ഐലിൻ, ആൽവി.
Church direction:
https://maps.app.goo.gl/7KVXa1fifniwtyym9
തത്സമയ സംപ്രേഷണം ശാലോം ധ്വനി യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്















