Tuesday, September 29, 2026
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
  • Login
  • Register
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
Advertisement
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
No Result
View All Result
Tuesday, September 29, 2026
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
No Result
View All Result
✝ Malayalam Christian News • Since 2017
Home ARTICLES

ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

ലേഖനം

September 29, 2026
in ARTICLES
Reading Time: 1 min read
A A
0
Share on Facebook

ഭൂമിയിലെ കോടിക്കണക്കിന് പുസ്തകങ്ങൾക്കിടയിൽ, തലമുറകളെ വിറപ്പിച്ച, സാമ്രാജ്യങ്ങളെ തകിടം മറിച്ച, മനുഷ്യന്റെ പാപക്കറകളെ കഴുകിക്കളഞ്ഞ ഒരേയൊരു പുസ്തകമേയുള്ളൂ, അതാണ് വിശുദ്ധ ബൈബിൾ! ഇതൊരു വെറും അച്ചടിച്ച കടലാസല്ല; ഇത് സർവ്വശക്തനായ ദൈവത്തിന്റെ സിരകളിൽ നിന്നൊഴുകുന്ന ജീവന്റെ ഇടിമുഴക്കമാണ്! ഏകദേശം 1600 വർഷങ്ങൾ കൊണ്ട്, ചെങ്കോലേന്തിയ രാജാക്കന്മാർ മുതൽ വഞ്ചിതുഴഞ്ഞ മീൻപിടുത്തക്കാരും സാധാരണക്കാരായ ആട്ടിടയന്മാരും വരെയുള്ള നാൽപ്പതിലധികം ദൈവഭക്തന്മാരിലൂടെ എഴുതപ്പെട്ട ഈ പുസ്തകം, വിത്യസ്ത നൂറ്റാണ്ടുകളിലാണ് ജനിച്ചതെങ്കിലും ഇതിന്റെ ഓരോ വരിയും ഒരേ സ്വരത്തിൽ ദൈവത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നു. കാരണം, ഇതിന്റെ യഥാർത്ഥ ഗ്രന്ഥകർത്താവ് മൺപാത്രങ്ങളായ മനുഷ്യരല്ല, മറിച്ച് പ്രപഞ്ചത്തെ സൃഷ്ടിച്ച പരിശുദ്ധാത്മാവാണ്! ഇത് ദൈവശ്വാസീയമാണ്, ഇതിന്റെ ഓരോ അക്ഷരത്തിലും ദൈവത്തിന്റെ ശ്വാസമുണ്ട്!

സാധാരണക്കാരന് വായിക്കാൻ വേണ്ടി ഈ പുസ്തകം നമ്മുടെ കൈകളിൽ എത്തിയത് അത്ര എളുപ്പത്തിലല്ല; ഇതിന്റെ ഓരോ താളുകൾക്ക് പിന്നിലും വിശുദ്ധന്മാരുടെ ചോരയുടെ മണമുണ്ട്. വില്യം ടിൻഡേൽ എന്ന ദൈവഭക്തൻ ബൈബിൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അന്നത്തെ ഭരണാധികാരികൾ അദ്ദേഹത്തെ ജീവനോടെ തൂണിൽ കെട്ടിയിട്ട് കത്തിച്ചുകളയാൻ വിധിച്ചു. ചിതയ്ക്ക് തീ കൊടുക്കുന്നതിന് തൊട്ടുമുമ്പ് കത്തിയെരിയുന്ന ജ്വാലകൾക്കിടയിൽ നിന്നുകൊണ്ട് ആ ദൈവഭക്തൻ ആകാശത്തേക്ക് നോക്കി ഉറക്കെ നിലവിളിച്ചു: “കർത്താവേ, ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണുകളെ നീ തുറക്കേണമേ, സാധാരണക്കാരനായ ഒരു ഉഴവുകാരന് പോലും ഈ വചനം വായിക്കാൻ ഇടയാക്കേണമേ!” ടിൻഡേലിന്റെ ശരീരം അന്ന് കത്തിയമർന്നെങ്കിലും ആ വചനത്തിന്റെ തീപ്പൊരി ആർക്കും കെടുത്താൻ കഴിഞ്ഞില്ല. ഇന്ന് ആ ചോരയുടെ വിലയാലാണ് നമ്മുടെ കൈകളിൽ ഈ വിശുദ്ധ ഗ്രന്ഥം ഇരിക്കുന്നത്!

നൂറ്റാണ്ടുകളായി ഈ പുസ്തകത്തെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ നരകത്തിന്റെ കോട്ടകൾ അതിന്റെ സർവ്വശക്തിയും ഉപയോഗിച്ച് പോരാടിയിട്ടുണ്ട്. റോമൻ ചക്രവർത്തിയായിരുന്ന ദിയോക്ലീഷൻ ഒരുകാലത്ത് കൽപന പുറപ്പെടുവിച്ചു: “ഭൂമിയിലെ അവസാനത്തെ ബൈബിളും കത്തിച്ചു ചാമ്പലാക്കുക, ക്രിസ്ത്യാനികളെ സിംഹങ്ങൾക്ക് എറിഞ്ഞു കൊടുക്കുക!” അന്ന് ലക്ഷക്കണക്കിന് ബൈബിളുകൾ തെരുവിൽ കത്തിയെരിഞ്ഞു. ക്രൂരനായ ആ ചക്രവർത്തി വിജയം പ്രഖ്യാപിച്ചുകൊണ്ട് ഒരു വലിയ സ്മാരകശില പണിതു, അതിൽ അഹങ്കാരത്തോടെ എഴുതിവെച്ചു: “ക്രിസ്തുമതം എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നു!” എന്നാൽ ചരിത്രം സാക്ഷ്യം പറയുന്നു, വർഷങ്ങൾ കടന്നുപോയപ്പോൾ ദിയോക്ലീഷൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെ സാമ്രാജ്യവും പുഴുത്തു നാറി മണ്ണടിഞ്ഞു! എന്നാൽ അതേ റോമൻ മണ്ണിൽ നിന്ന്, ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ബൈബിൾ വീണ്ടും അത്ഭുതകരമായി ഉയിർത്തെഴുന്നേറ്റു! 

ഫ്രഞ്ച് തത്ത്വചിന്തകനായ വോൾട്ടയർ ഒരിക്കൽ വിളംബരം ചെയ്തു: “ഞാൻ ജീവിച്ചിരിക്കുന്ന ഈ നൂറ്റാണ്ട് കഴിയുമ്പോൾ ബൈബിൾ എന്ന പുസ്തകം ഒരു മ്യൂസിയത്തിൽ പോലും കാണില്ല, അത് ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടും.” എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു! വോൾട്ടയർ മരിച്ച് മണ്ണോട് ചേർന്നപ്പോൾ, അദ്ദേഹം താമസിച്ച് ബൈബിളിനെതിരെ ലേഖനങ്ങൾ എഴുതിയ അതേ വീട് ‘ജനീവ ബൈബിൾ സൊസൈറ്റി’ വിലയ്ക്കു വാങ്ങുകയും അവിടുത്തെ അച്ചടിയന്ത്രങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ബൈബിളുകൾ ലോകമെമ്പാടും അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു!

പുല്ലുണങ്ങും, പൂവ് വാടും, ലോകത്തിലെ വലിയ സിംഹാസനങ്ങൾ തകരും; പക്ഷേ എന്റെ ദൈവത്തിന്റെ വചനം നിത്യതയോളം സിംഹാസനസ്ഥമായിരിക്കും! ശാസ്ത്രം ഇത്രയൊന്നും വളരാത്ത കാലത്ത്, ഭൂമി പരന്നതാണെന്ന് മനുഷ്യൻ വിശ്വസിച്ചിരുന്ന കാലഘട്ടത്തിലാണ് ബൈബിൾ പ്രഖ്യാപിച്ചത്: “അവൻ ഭൂമണ്ഡലത്തിന്മീതെ ഇരിക്കുന്നു” (യശയ്യാവ് 40:22). ശാസ്ത്രജ്ഞന്മാർ വലിയ ടെലിസ്കോപ്പുകൾ കണ്ടുപിടിക്കുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇയ്യോബിന്റെ പുസ്തകത്തിൽ എഴുതിവെച്ചു: “അവൻ ശൂന്യതയുടെ മേൽ വടക്കെ ആകാശത്തെ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു” (ഇയ്യോബ് 26:7). ശാസ്ത്രം പിച്ചവെച്ചു നടക്കുന്നതിന് മുൻപേ സ്വർഗ്ഗത്തിലെ ദൈവം തന്റെ വചനത്തിലൂടെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഇതൊരു അത്ഭുത പുസ്തകമല്ലാതെ മറ്റെന്താണ്? ഒരു സാധാരണ പുസ്തകം മനുഷ്യന്റെ ബുദ്ധിയെ ഉണർത്തുമ്പോൾ, ബൈബിൾ മനുഷ്യന്റെ ചീയുന്ന ആത്മാവിനെയാണ് ഉയിർപ്പിക്കുന്നത്! 

ആഫ്രിക്കൻ കാടുകളിൽ നരഭോജികളായി ജീവിച്ചിരുന്ന, മനുഷ്യനെ കൊന്ന് ചോരകുടിച്ചിരുന്ന ഒരു ക്രൂരവർഗ്ഗത്തിന്റെ ചരിത്രം വചനത്തിന്റെ ശക്തിക്ക് വലിയൊരു തെളിവാണ്. അവിടുത്തെ ഗോത്രത്തലവൻ മനുഷ്യമാംസം തിന്നുന്ന ഒരു നരമൃഗമായിരുന്നു. ഒരിക്കൽ ഒരു മിഷനറി ജീവൻ പണയം വെച്ച് അവിടെച്ചെന്ന് അവർക്ക് ദൈവവചനം പകർന്നു നൽകി. വർഷങ്ങൾക്ക് ശേഷം വലിപ്പമേറിയ ഒരു വിദേശ സഞ്ചാരി ആ കാട് സന്ദർശിക്കാനെത്തി. അപ്പോൾ ആ പഴയ ഗോത്രത്തലവൻ ആറ്റരികിലിരുന്ന് ബൈബിൾ വായിക്കുന്നത് അവൻ കണ്ടു. പരിഹാസത്തോടെ ആ സഞ്ചാരി ചോദിച്ചു: “ഹേയ് കിഴവാ, ശാസ്ത്രം ചന്ദ്രനിലേക്ക് റോക്കറ്റ് വിടുന്ന ഈ യുഗത്തിലും നീ ഈ പഴയ പുസ്തകം വിശ്വസിച്ചിരിക്കുകയാണോ? ഇതൊക്കെ വെറും അസംബന്ധമാണ്.” ഗോത്രത്തലവൻ പതിയെ എഴുന്നേറ്റു, ആ സഞ്ചാരിയുടെ കണ്ണുകളിലേക്ക് നോക്കി സിംഹത്തെപ്പോലെ ഗർജ്ജിച്ചുകൊണ്ട് പറഞ്ഞു: “മകനേ, ഈ പുസ്തകം ഒരു അസംബന്ധമായിരുന്നെങ്കിൽ, നീയീ പറയുന്ന ശാസ്ത്രത്തിന് നിന്നെ എന്റെ കൈകളിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലായിരുന്നു! കാരണം ഈ പുസ്തകം എന്റെ കൈകളിൽ എത്തുന്നതിന് മുൻപാണ് നീ ഇവിടെ കാലുകുത്തിയതെങ്കിൽ, നീയിപ്പോൾ എന്റെ ഇന്നത്തെ രാത്രിയിലെ ഭക്ഷണമായി മാറുമായിരുന്നു! ഈ പുസ്തകമാണ് എന്നെ ഒരു നരഭോജിയിൽ നിന്ന് ദൈവത്തിന്റെ മകനാക്കിയത്!” അതെ, തോക്കുകൾക്കും ചാട്ടവാറുകൾക്കും മാറ്റാൻ കഴിയാത്ത മനുഷ്യന്റെ കഠിന ഹൃദയത്തെ തകർക്കാൻ ഈ വചനത്തിലെ ഒരൊറ്റ വരിക്ക് കഴിയും! ഇരുവായുള്ള ഏതു വാളിനേക്കാളും മൂർച്ചയേറിയതാണ് ദൈവത്തിന്റെ ജീവനുള്ള വചനം!

ജീവിതത്തിന്റെ കനൽവഴികളിൽ പെട്ട്, കടക്കെണിയിലായി, മാരകമായ രോഗശയ്യയിലായി, ഉറ്റവർ ചവിട്ടിപ്പുറത്താക്കി, ഇനി മുന്നോട്ട് പോകാൻ വഴിയില്ലെന്ന് പറഞ്ഞ് ആത്മഹത്യയുടെ കയറിലേക്ക് കഴുത്ത് നീട്ടാൻ നിൽക്കുന്ന എത്രയോ പേർക്കാണ് ഈ വചനം ജീവന്റെ ശ്വാസമായി മാറിയിട്ടുള്ളത്! ഒരിക്കൽ വലിയൊരു കപ്പൽച്ചേതത്തിൽ പെട്ട് ഒരു വിജനദ്വീപിൽ ഒറ്റപ്പെട്ടുപോയ ഒരു നാവികനുണ്ടായിരുന്നു. പ്രത്യാശയെല്ലാം നഷ്ടപ്പെട്ട്, വിശപ്പും ദാഹവും കൊണ്ട് മരിക്കാൻ തയാറായി അവൻ കിടന്നു. ആ സമയത്താണ് കടൽ തീരത്തേക്ക് അടിച്ചുകയറിയ തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അവന് നനഞ്ഞുകുതിർന്ന ഒരു ബൈബിൾ കിട്ടിയത്. പ്രത്യാശയറ്റ ആ നിമിഷത്തിൽ അവൻ കണ്ണീരോടെ ആ പുസ്തകം തുറന്നു. അവന്റെ കണ്ണുകൾ ചെന്നു നിന്നത് ഒരു വാക്യത്തിലാണ്: “അനർത്ഥദിവസത്തിൽ എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിന്നെ വിടുവിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും!” (സങ്കീർത്തനങ്ങൾ 50:15). ആ വചനം അവന്റെ തകർന്ന ഹൃദയത്തിലേക്ക് സ്വർഗ്ഗീയ അഗ്നിയായി പടർന്നുപിടിച്ചു! അവൻ ആ മണൽപ്പരപ്പിൽ മുട്ടുകുത്തി ദൈവത്തോട് നിലവിളിച്ചു. അത്ഭുതമെന്നു പറയട്ടെ, അടുത്ത ദിവസം തന്നെ ഒരു കപ്പൽ വന്ന് അവനെ അവിടെനിന്ന് രക്ഷപെടുത്തി!.

 

ദൈവവചനം വെറും വാക്കല്ല, അത് പ്രപഞ്ചനാഥന്റെ ഉറപ്പുള്ള വാഗ്ദത്തമാണ്! ഒരു പെന്തകോസ്ത് വിശ്വാസിയെ സംബന്ധിച്ച് ബൈബിൾ എന്നത് വായിച്ചു തീർക്കാനുള്ള ഒരു പുസ്തകമല്ല, മറിച്ച് അനുഭവിച്ചറിയേണ്ട സ്വർഗ്ഗീയ മന്നയാണ്! മാളികമുറിയിൽ പരിശുദ്ധാത്മാവ് അഗ്നിനാവുകളായി ഇറങ്ങിവന്നപ്പോൾ, അപ്പൊസ്തലന്മാർ ലോകത്തെ കീഴ്മേൽ മറിച്ചത് ഈ വചനത്തിന്റെ ശക്തിയിലാണ്. അപ്പൊസ്തലനായ പത്രോസ് എഴുന്നേറ്റു നിന്ന് ഗർജ്ജിച്ചപ്പോൾ മൂവായിരം പേരാണ് നെഞ്ച് തകർന്ന് മാനസാന്തരപ്പെട്ടത്! ആത്മാവിന്റെ അഭിഷേകം വചനവുമായി കൂടിച്ചേരുമ്പോൾ അവിടെ അത്ഭുത രോഗശാന്തികൾ നടക്കുന്നു, പിശാചിന്റെ കോട്ടകൾ തവിടുപൊടിയാകുന്നു, ശാപത്തിന്റെ ചങ്ങലകൾ അടിയോടെ അറ്റുവീഴുന്നു! യേശുക്രിസ്തു പറഞ്ഞു: “ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” ആത്മാവില്ലാത്ത വചനം വെറും അക്ഷരമാണ്, അത് കൊല്ലുന്നു; എന്നാൽ പരിശുദ്ധാത്മാവുള്ള വചനം മരിച്ചവനെപ്പോലും ജീവിപ്പിക്കുന്നു!

മഹാനായ ദൈവഭക്തൻ സി. എച്ച്. സ്പർജൻ ഒരിക്കൽ ബൈബിളിനെക്കുറിച്ച് പറഞ്ഞു: “ദൈവവചനത്തെ സംരക്ഷിക്കാൻ ഞാൻ വാളെടുക്കേണ്ടതില്ല. ബൈബിൾ ഒരു സിംഹത്തെപ്പോലെയാണ്. നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രം, അതിന്റെ കൂട്ടിലെ വാതിൽ തുറന്നു കൊടുക്കുക; അത് സ്വയം സംരക്ഷിച്ചുകൊള്ളും!” പ്രിയ ദൈവജനമേ, ഈ അത്ഭുത പുസ്തകം നമ്മുടെ വീടുകളിലെ അലമാരകളിൽ പൊടിപിടിച്ച് കിടക്കേണ്ട ഒന്നല്ല. നിങ്ങളുടെ ജീവിത പ്രതിസന്ധികളിൽ ഈ വചനം ഉറക്കെ പ്രഖ്യാപിക്കുക. നിങ്ങളുടെ രോഗക്കയങ്ങളിൽ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ വിളിച്ചു പറയുക. ഈ സിംഹത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് തുറന്നുവിടുക! വചനം ധ്യാനിച്ച്, പരിശുദ്ധാത്മാവിന്റെ അഗ്നിയിൽ ജ്വലിച്ച് നമുക്ക് മുൻപോട്ട് കുതിക്കാം. ലോകം വിറയ്ക്കട്ടെ, ദൈവവചനം ജയിച്ചേ തീരൂ! ആമേൻ!

Tags: AG Malayalam Sunday SchoolChurch of GodSunday school
ShareSendShareSend
Previous Post

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

Next Post

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

RelatedPosts

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!
ARTICLES

പണത്തിനു മീതെ പരുന്തും പറക്കില്ല, എന്നാൽ ദൈവകൃപയ്ക്ക് മീതെ ഒന്നും പറക്കില്ല!

September 16, 2026
84
ARTICLES

അവൾ മിണ്ടാതിരിക്കണമോ? ബൈബിളും സ്ത്രീയുടെ ശുശ്രൂഷയും

September 9, 2026
88
മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം
ARTICLES

മുഖപക്ഷം: സ്വർഗ്ഗവാതിൽ അടയ്ക്കുന്ന രഹസ്യപാപം

September 5, 2026
128
ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?
ARTICLES

ലേഖനം | നീ സ്വർഗ്ഗരാജ്യത്തിന് അവകാശിയോ?

August 28, 2026
51
ARTICLES

കവിത | മഹാമരുഭൂമി | സിമി ബിജു ഇടവെട്ടാൽ

August 27, 2026
112
Please login to join discussion
shalomdhwani Likes Like our page
  • Trending
  • Comments
  • Latest
പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

പുന്നവേലി ചിരട്ടമ്മണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാരം ബുധനാഴ്ച

March 23, 2026
ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു.

March 10, 2025
കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

കണ്ണന്താനത്ത് പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ -89 ) നിത്യതയിൽ ചേർക്കപ്പെട്ടു.

August 12, 2025
പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

April 18, 2025

കൊടുമൺ യുപിഎഫിനു പുതിയ ഭാരവാഹികൾ

അനുസരണം

നമ്മുടെ യുവതലമുറ എങ്ങോട്ട്?

തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

September 29, 2026
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026

Recent News

പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിന്റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.

September 29, 2026
144
ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

ബൈബിൾ :സിരകളിൽ അഗ്നി പടർത്തുന്ന പുസ്തകം (ജോബ് കോവളം)

September 29, 2026
11
ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

ബാംഗ്ലൂർ മടിവാള ഗിൽഗാൽ ഐ.പി.സി.യിൽ ‘സ്പ്രിംഗ്സ് ഓഫ് പ്രെയ്സ്’ സംഗീതസന്ധ്യ 26ന്

September 21, 2026
64

ജോയ്‌സ് തോമസ് ഡാളസ്സിൽ അന്തരിച്ചു

September 19, 2026
58
Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |

© 2026 Shalom Dhwani | Malayalam Christian News | Since 2017

Navigate Site

  • Contact Us
  • Editorial & Content Policy
  • How to Use Shalom Dhwani Matrimonial
  • How to Use the Editor — Full Walkthrough
  • How to Write an Article
  • Matrimonial
  • Matrimonial Account
  • Matrimonial Policy & Guidelines
  • My Account
  • News Writing Guide — Shalom Dhwani Style Guide
  • Prayer Requests
  • Radio
  • SHALOM DHWANI
  • Shalom Dhwani | ശാലോം ധ്വനി | ಶಾಲೋಮ್ | शलोम ढवानी |
  • Sign In
  • എഡിറ്റർ എങ്ങനെ ഉപയോഗിക്കാം — പൂർണ്ണ വഴികാട്ടി
  • എഡിറ്റോറിയൽ / ഉള്ളടക്ക നയം
  • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
  • മാട്രിമോണിയൽ നയവും മാർഗ്ഗനിർദ്ദേശങ്ങളും
  • വാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ — ശൈലീ വഴികാട്ടി
  • ശാലോം ധ്വനി മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം

Follow Us

Ok

Create New Account!

Sign Up with Google
OR

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Login
  • Sign Up
No Result
View All Result
  • HOME
  • NEWS
  • ARTICLES
  • EDITORIAL
  • OBITUARY
  • MATRIMONIAL
  • PRAYER REQUESTS
  • HELP
    • English
      • How to Use the Editor
      • News Writing Guide
      • Editorial & Content Policy
      • How to Write an Article
      • How to Use Matrimonial
      • Matrimonial Policy
    • Malayalam
      • എഡിറ്റർ ഉപയോഗിക്കാം
      • വാർത്ത എഴുത്ത് വഴികാട്ടി
      • എഡിറ്റോറിയൽ / ഉള്ളടക്ക നയം
      • ഒരു വാർത്ത/ലേഖനം എങ്ങനെ എഴുതാം
      • മാട്രിമോണിയൽ — ഉപയോഗിക്കുന്ന വിധം
      • മാട്രിമോണിയൽ നയം
  • RADIO
  • CONTACT
Dark Mode

© 2026 Shalom Dhwani | Malayalam Christian News | Since 2017

Not enough quota to unlock this post
Unlock left : 0
Are you sure want to cancel subscription?
This content is protected. Copying is disabled.