കാലചക്രങ്ങൾ
രാജപല്ലക്കിൽ യാത്ര ചെയ്തോൻ
ഒരു നേരത്തെ അന്നത്തിനായ്
അഭയം തേടേണ്ടി വന്നു
കാലത്തിന്റെ ഒഴുക്കിൽ
രാജപരമ്പരയെങ്കിലും
കയറിക്കിടക്കുവാനൊരിടമില്ലാതെ
ആശ്രിതനാകേണ്ടി വന്നു
പുകഴുവാനൊന്നുമില്ല
കാലത്തിന്റെ കുത്തൊഴുക്ക്
നമ്മെയെവിടേക്ക് നയിച്ചിടുന്നുവെന്നത്
അറിയുവാനാവതില്ല
അപരന്റെ അവകാശങ്ങൾ
അടക്കിവച്ചിടല്ലേ
അത് നിനക്ക് തന്നെ —
വിനയായിടുമൊരുനാൾ
ലാഭകരമായിടില്ല
ഉണ്മാനും ഉടുക്കാനുമുണ്ടെങ്കിൽ
അത് മതി എന്ന് നാം വിചാരിക്ക
തൃപ്തികരമാം ജീവിതം നയിച്ചിടുക
മഹാമരുഭൂമിയാത്രയിൽ
കടങ്ങൾ ഒരുപാടുണ്ടെനിക്ക്
വീട്ടുവാനായുണ്ട് കടപ്പാടുകൾ

















