പത്തനംതിട്ട: യുകെയിലെ ബാസിൽഡണിൽ നിര്യാതയായ ഏഞ്ചൽ ജെറോമിന്റെ (28) ഭൗതികശരീരം നാട്ടിലെത്തിച്ചു. പൊതുദർശനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ കടമ്മനിട്ട ചാന്തുകാവ് ഐ.പി.സി. കർമേൽ ഹാളിൽ നടക്കും.
സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ഒൻപതിന് മണക്കാല വെള്ളക്കുളങ്ങര മൗണ്ട് ഒലീവ് മാർത്തോമ പാരിഷ് ഹാളിൽ ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് ഐ.പി.സി. ആനന്ദപ്പള്ളി അഗാപ്പേ ചർച്ചിന്റെ ചുമതലയിൽ സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
പാറേൽ മാത്യു ജോർജ് (മോനി) — മിനിമോൾ ദമ്പതികളുടെ മകളാണ് ഏഞ്ചൽ. ആനന്ദപ്പള്ളി സ്വദേശി ജെറോം ആണ് ഭർത്താവ്. ഇവർക്ക് ഒൻപതു മാസം പ്രായമുള്ള ഒരു മകനുണ്ട്. കണ്ടനെല്ലൂർ ജെറി — മോനിയമ്മ ദമ്പതികളാണ് ജെറോമിന്റെ മാതാപിതാക്കൾ.
ബാസിൽഡൺ ക്രൈസ്റ്റ്‌വേ ചർച്ച് അംഗമായിരുന്ന ഏഞ്ചൽ, ഹൃദയാഘാതത്തെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഓഗസ്റ്റ് ഒന്നിനാണ് നിത്യതയിൽ ചേർക്കപ്പെട്ടത്. ഓഗസ്റ്റ് 25ന് ബാസിൽഡണിൽ യാത്രയയപ്പ് ശുശ്രൂഷ നടന്നിരുന്നു.
ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ദൈവിക ആശ്വാസത്തിനായി പ്രാർത്ഥിക്കാം.


















