കറുകച്ചാൽ: ഐ.പി.സി. കറുകച്ചാൽ സെന്റർ പി.വൈ.പി.എ.യുടെ പ്രവർത്തനോദ്ഘാടനവും സംഗീതവിരുന്നും ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് അഞ്ചിന് കണിച്ചുകുളം ഐ.പി.സി. ഹെബ്രോൻ ഹാളിൽ നടക്കും. എട്ടു മണി വരെയാണ് പരിപാടികൾ.
സെന്റർ പ്രസിഡന്റ് പാസ്റ്റർ സാം പി. ജോസഫ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. പി.വൈ.പി.എ. പ്രസിഡന്റ് റൂസ്സൽ ജോൺ അധ്യക്ഷത വഹിക്കും. അടൂർ പാസ്റ്റർ അജി ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.
സെന്റർ പി.വൈ.പി.എ. സെക്രട്ടറി ഷൈജു കെ. ഷാജി, ട്രഷറർ ഷിബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.
ഏവരെയും യോഗത്തിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

















