തിരുവല്ല: ‘ഹല്ലേലൂയ്യ’ സീസൺ 2 പ്രൊമോഷൻ മീറ്റിംഗ് സെപ്റ്റംബർ 24 വ്യാഴാഴ്ച മഞ്ഞാടി മാമൻമത്തായി നഗർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 മുതൽ രാത്രി 9.30 വരെ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നതാണ് പരിപാടി.
രണ്ടായിരം ക്രൈസ്തവ ഗായകരും രണ്ടായിരം വാദ്യോപകരണങ്ങളും ചേർന്ന് ദൈവത്തെ ആരാധിക്കുന്ന അനുഗ്രഹീത നിമിഷങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പാസ്റ്റർ ബിജു തെക്കേമല യോഗങ്ങൾക്ക് നേതൃത്വം നൽകും.
പാസ്റ്റർമാരായ അനു ജേക്കബ്, റെൻജി ജോൺ, പ്രശാന്ത്, ഡോ. ഡെർഫിൻ ജിംഫസ്, സിബി തങ്കച്ചൻ, ജേക്കബ് ജി. പോൾ, ഗ്ലാഡ്സൺ തോമസ്, കെ. എ. തോമസ്, അജി ബ്ലെസിംഗ്, അനീഷ് കാട്ടപ്പന, ദിപു ജേക്കബ്, പ്രദീഷ് കെ. ബേബി, ജോമോൻ സാമുവേൽ, നിബു പി. എസ്., ബൈജു കെ. മത്തായി എന്നിവരും ബ്രദർ ഇവാൻസ് കെ. എസ്., ബ്രദർ നിഖിൽ ആന്റണി എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.
ഏവരെയും യോഗത്തിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു.
വേദി: മാമൻമത്തായി നഗർ ഓഡിറ്റോറിയം, മഞ്ഞാടി, തിരുവല്ല.
കൂടുതൽ വിവരങ്ങൾക്ക്: 9744433286, 9447120835, 9048836949, 9497271397


















