പൂൾ (യുകെ): മലയാളി പെന്തക്കോസ്ത് അസോസിയേഷൻ (എം.പി.എ.) യുകെ & യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവിനായി യുകെയിലെ വിവിധ പട്ടണങ്ങളിൽ നടത്തപ്പെടുന്ന ഏകദിന പ്രാർത്ഥനാ സംഗമം 2026 സെപ്റ്റംബർ 12 ശനിയാഴ്ച പൂൾ പട്ടണത്തിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് യോഗം. പൂൾ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിലാണ് ക്രമീകരണം.
എം.പി.എ. യുകെ & യൂറോപ്പ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സൈജു മാവേലിക്കര മുഖ്യ സന്ദേശം നൽകും.
പൂൾ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ, പ്രെയർ കോ-ഓർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും. ഏരിയ കോ-ഓർഡിനേറ്റർ ബ്രദർ ജോൺസൻ ബേബി ക്രമീകരണങ്ങൾ നിർവഹിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി. സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി), പാസ്റ്റർ ബിജു ദാനിയേൽ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് അനുഗ്രഹീത കർത്തൃദാസന്മാരും പങ്കെടുക്കും.
രാജ്യത്തിന്റെ ഉണർവിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ യോഗത്തിൽ പങ്കെടുത്ത് പ്രാർത്ഥനയിൽ പോരാടുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ ദൈവദാസന്മാരെയും ദൈവജനത്തെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വേദി: പൂൾ പെന്തക്കോസ്തൽ ചർച്ച്, ക്രോംവെൽ റോഡ്, പൂൾ, ഡോർസെറ്റ്, BH12 2NS.
കൂടുതൽ വിവരങ്ങൾക്ക്: ലോക്കൽ ഏരിയ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ — 07450 107909, ഏരിയ കോ-ഓർഡിനേറ്റർ ബ്രദർ ജോൺസൻ ബേബി — 07402 952773


















