മാഞ്ചസ്റ്റർ (യു.കെ.): മഹനയീം ചർച്ച് ഓഫ് ഗോഡിന്റെ 21-ാമത് മാഞ്ചസ്റ്റർ കൺവെൻഷൻ 2026 ഒക്ടോബർ 9, 10, 11 (വെള്ളി, ശനി, ഞായർ) തീയതികളിൽ മാഞ്ചസ്റ്ററിലെ ജൈന കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.
കൺവെൻഷനിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ ഷാജി എം. പോൾ ദൈവവചനം ശുശ്രൂഷിക്കും. ആരാധനാ ശുശ്രൂഷയ്ക്ക് പാസ്റ്റർ ഇമ്മാനുവേൽ കെ.ബി. നേതൃത്വം നൽകും. മഹനയീം ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ പാസ്റ്റർ ബിജു ചെറിയാന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെയായി യു.കെ.യിലെ മലയാളി വിശ്വാസി സമൂഹത്തിന് ആത്മീയ ഉണർവ്വിന്റെ വേദിയായി മാറിയ മാഞ്ചസ്റ്റർ കൺവെൻഷൻ ഇത്തവണയും ഒട്ടേറെ വിശ്വാസികളെ പ്രതീക്ഷിക്കുന്നു. മൂന്ന് ദിവസങ്ങളിലായി വചന ശുശ്രൂഷ, ആരാധന, പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ, ടെൽഫോർഡ്, കീത്ത്‌ലി, ബേൺലി, ലുഡ്‌ലോ, ഷ്രൂസ്ബറി, പ്രെസ്റ്റൺ, ബോൾട്ടൺ, ക്രൂ, ബ്രാഡ്‌ഫോർഡ്, വാറിങ്ടൺ, ബാംഗോർ, ഡോൾഗെല്ലൗ എന്നിവിടങ്ങളിലായി സഭാ ശുശ്രൂഷകൾ നടത്തിവരുന്ന മഹനയീം ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക സംഗമമാണ് മാഞ്ചസ്റ്റർ കൺവെൻഷൻ.
വേദി: ജൈന കമ്മ്യൂണിറ്റി സെന്റർ, സ്റ്റോക്ക്‌പോർട്ട്, മാഞ്ചസ്റ്റർ, M12 5SH.
ദൈവമക്കളെ ഏവരെയും കൺവെൻഷനിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബിജു ചെറിയാൻ – 07411539877


















