മിഡിൽസ്ബറോ (യുകെ): ഷാവുവോത് പെന്തക്കോസ്റ്റൽ ചർച്ച് (ചർച്ച് ഓഫ് ഗോഡ്) മിഡിൽസ്ബറോയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ അഞ്ച് ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ സെന്റ് കുത്ബർട്ട്സ് പാരിഷ് സെന്ററിൽ നടക്കും. “ഐക്യത്തോടെയുള്ള ആരാധന, വചനത്തിൽ വേരൂന്നിയത്, പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ടത്” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
പാസ്റ്റർ ബിജു ചെറിയാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സൈജു മാവേലിക്കര മുഖ്യ പ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ് വർഗീസ് നേതൃത്വം നൽകും.
എൻആങ്കേഡ് വോയ്സസ് (Enanchored Voices) ഗാനസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും.
സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏവരെയും കൺവെൻഷനിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദി: സെന്റ് കുത്ബർട്ട്സ് പാരിഷ് സെന്റർ, സ്റ്റോക്സ്‌ലി റോഡ്, മാർട്ടൺ-ഇൻ-ക്ലീവ്‌ലാൻഡ്, മിഡിൽസ്ബറോ TS7 8JU.
കൂടുതൽ വിവരങ്ങൾക്ക്: +44 7912 883042, +44 7437 772322
വെബ്സൈറ്റ്: www.shavuotpentecostal.com | ഇമെയിൽ: [email protected]


















