സ്വവർഗാനുരാഗം അനിവാര്യമോ? | എഡിറ്റോറിയൽ

ബിജു ബെന്നി മോറിയ | സർക്കുലേഷൻ മാനേജർ & സെക്രട്ടറി കുവൈറ്റ് ചാപ്റ്റർ |

0 3,341

ഇന്ത്യൻ നീതി ന്യായവ്യവസ്ഥയുടെ നാണക്കേടായി ചരിത്രത്തിലിടം പിടിക്കുന്ന ഒരു വിധി മണിക്കൂറുകൾക്കു മുന്നേ പ്രാബല്യത്തിലായി. 158വർഷം പഴക്കമുള്ള ഐ പി സി 377ലെ ഭരണഘടനാപരമായ നടപടിയെ അസാധുവാക്കിയ നീചമായ പ്രവർത്തിയാണ് അരങ്ങേറിയത്. സ്വതന്ത്രമായി ജീവിക്കാൻ സുപ്രീം കോടതിയെ സമീപിച്ച അഞ്ചുപേരുടെ ഹർജ്ജി പരിഗണിച്ചാണ് ഇങ്ങനെയൊരു നിയമം പ്രാബല്യത്തിൽ വന്നത്. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യമാർന്ന ഈ അവകാശത്തെ ഈ വകുപ്പ് ലംഖിക്കുന്നതിലൂന്നിയായിരുന്നു ഹർജിക്കാരുടെ വാദഗതികൾ. ജാതി മത വർഗ വർണ്ണ ലിംഗ വംശ ഭേദമെന്യേ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഈ കൂട്ടർക്കില്ലെന്നവർ പരാതിപ്പെടുന്നു.
വർഷങ്ങളാലുള്ള നിയമപോരാട്ടത്തിന്റെ ഫലമായാണ് ഇങ്ങനൊരു വിധി നടപ്പിൽ വരുത്തിയത്. ഈ വിധിയെ പ്രകീർത്തിച്ചു  ബി ബി സി ന്യൂസ്‌, ദി ന്യൂയോർക് ടൈംസ്, ദി വാഷിംഗ്‌ടൻ പോസ്റ്റ്‌, സി എൻ എൻ മുതലായ ലോക മാധ്യമങ്ങൾ രംഗത്തെത്തി.

പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതിയ വിജയമെന്നാണ് ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെട്ടത്. സ്വവർഗവിഭാഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ അഭിഭാഷകരുടെ വിജയമെന്നാണ് സി എൻ എൻ പ്രതികരിച്ചത്. വിധി ചരിത്രപരമെന്നു ബി ബി സി വിശേഷിപ്പിച്ചപ്പോൾ വിധി ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ പ്രതിഫലിക്കുമെന്നു ബ്രിട്ടനിലെ ഇൻഡിപെൻഡന്റ് പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

1861ലെ നിയമപ്രകാരം സ്വവർഗരതി പത്തു വർഷം വരെ തടവ് ലഭിക്കുന്ന കുറ്റകരമായി കണക്കാക്കപ്പെടുന്നു.
എന്നാൽ രഹസ്യവും പരസ്യവുമായി ഒട്ടനവധിപേർ ഒന്നിച്ചു ജീവിച്ചു പോരുന്നു. നിയമപരമായ വ്യവസ്ഥകളെക്കാൾ ഉപരി വൈകാരികമായ പ്രവർത്തികൾക്ക് മുൻ‌തൂക്കം കൊടുക്കുന്നതിനാൽ ഈ കൂട്ടർ  നിയമവ്യവസ്ഥകൾ കാറ്റിൽ പറത്തുക സ്വാഭാവിക നടപടിയാണ്.

സ്വവര്‍ഗരതി തൃഷ്ണ മാനസിക വൈകല്യമായി കണ്ട് ചികിത്സ നേടുന്നതിന് പകരം ഇതിന് സ്വാഭാവിക പരികല്‍പന നല്‍കി സാധൂകരിച്ചെടുക്കാനും അങ്ങനെ തങ്ങളുടെ ഹീന ചെയ്തിയില്‍ ലജ്ജയില്ലാതെ സ്വൈരവിഹാരം നടത്താനും, അപരിഷ്കൃതമായ പല നടപടികൾക്കും ശ്രദ്ധകേന്ദ്രീകരികുകയും ചെയ്യും.

1976ല്‍ അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷന്‍ സ്വവര്‍ഗരതിയെ മാറ്റിയെടുക്കാവുന്ന രോഗമായി ഗണിക്കാനൊക്കില്ല, പ്രത്യുത അത് ഒരു ലൈംഗിക രൂപാന്തരമാണ് എന്നു പ്രഖ്യാപിച്ചതു മുതല്‍ സജീവമാകാന്‍ തുടങ്ങിയ സ്വവര്‍ഗാനുരാഗികളുടെ ഇടപെടലുകള്‍ ഇന്ന് പോപ്പടക്കമുള്ള മതമേലാധ്യക്ഷന്‍മാരുടെ വരെ അംഗീകാരം നേടിയിരിക്കുന്നു.അതിനു രഹസ്യമായി അനുവദിക്കുന്ന മത മേലാളന്മാരുമുണ്ടിവിടെ.

ജനിതക തകരാറോ ജീവിതസാഹചര്യങ്ങളോ ലൈംഗിക ദുഷ്‌പെരുമാറ്റം പോലുള്ള ദുരനുഭവങ്ങളോ നിമിത്തം ഒരാൾ സ്വവർഗരതിയിൽ ഏർപ്പെടുന്നതിൽ തെറ്റൊന്നുമില്ല എന്നാണ് ചിലരുടെ വാദം. എന്നാൽ ബൈബിൾ ശക്തമായ ഭാഷയിൽ ഇങ്ങനെയുള്ളവരെ വിലക്കുന്നു. “സ്‌ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ലേച്ഛത ”എന്നാണ് ലേവ്യാ പുസ്തകം 18:22 ൽ വചനമനുശാസിക്കുന്നത്. ഇങ്ങനുള്ളവർ ദൈവാരാജ്യത്തിനു അവകാശികൾ അല്ലെന്നു വ്യക്തമായി താക്കീത് നൽകുന്നു.

കുടുംബമെന്ന പവിത്രമായ വ്യവസ്ഥിതിയുടെ വിനാശത്തിന് സ്വവർഗ്ഗരതി നിമിത്തമാകുന്നു
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നവര്‍ സ്വന്തം പങ്കാളിക്കു പുറമെ പലരുമായും വിഷയസുഖത്തിലേര്‍പ്പെടുന്നവരാണെന്നും പറയുന്നു.
ഡേവിഡ് പി മാക്വേര്‍ട്ടര്‍, ആന്‍ഡ്രൂ എം മാറ്റിന്‍സണ്‍ എന്നിവര്‍ തയ്യാറാക്കിയ ‘ദ മെയില്‍ കപ്ള്‍’ എന്ന ഗവേഷണ ഗ്രന്ഥത്തില്‍ ഒന്നു മുതല്‍ മുപ്പതു വര്‍ഷമായെന്നു പറയുന്ന 156 പുരുഷസ്വവര്‍ഗ ജോടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു ചെയ്തത്, അവരില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രമേ ഒന്നിച്ചു ജീവിച്ചിട്ടുള്ളൂവെന്നും ഇണയോട് വിശ്വസ്ഥത പുലര്‍ത്തിയിട്ടുള്ളൂവെന്നുമാണ്. മറ്റുള്ളവര്‍ ഈ ബന്ധത്തിനു പുറമെ ഇതര ബന്ധങ്ങളിൽ ഏർപ്പെടുന്നവരുമാണെന്നാണ്. ശരാശരി രണ്ടോ മൂന്നോ കൊല്ലം മാത്രമാണ് ഈ ബന്ധം നിലനില്‍ക്കുന്നതെന്ന് എം സഗീര്‍, ഇ റോബിന്‍സ് എന്നിവരും പറയുന്നു. സ്വവര്‍ഗരതി ജോടികള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്നങ്ങളും സംഘട്ടനങ്ങളും കടുത്ത മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതയും ഈ കൂട്ടരിൽ മാത്രമല്ല, സ്വവര്‍ഗരതിക്കാര്‍ വളര്‍ത്തുന്ന ദത്തുമക്കളുടെ വളർച്ചകളിൽ പോലും പ്രകടമെന്നു പറയുന്നു. കൊടിയ മാനസിക സംഘര്‍ഷങ്ങളും സ്വഭാവ വൈകല്യങ്ങളും അവര്‍ അനുഭവിക്കുന്നവരായി പഠനങ്ങള്‍ തെളിയിക്കുന്നു. ചുരുക്കത്തില്‍ സമാധാനത്തോടെയുള്ള കൂട്ടു ജീവിതം സ്വവര്‍ഗരതിക്കാരായ പങ്കാളികള്‍ക്ക് ഒരിക്കലും സാധ്യമല്ല.

മാരകവും അറപ്പുളവാക്കുന്നതുമായ നിരവധി അസുഖങ്ങള്‍ക്ക് സ്വവര്‍ഗരതി വഴിവെക്കുന്നു. വിനാശകാരിയായ എയ്ഡ്സ്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഴകളും വീക്കങ്ങളും ഉണ്ടാക്കുന്ന 70 ലേറെ വൈറസുകളുടെ സമാഹാരമുണ്ടാക്കുന്നു. കരള്‍ വീക്കം, ഗൊണേറിയ, ഗൗരവമായ മാനസിക അസ്വസ്ഥതകൾ, ഹൃദയ അസ്വാഭാവികത്വം, അന്ധത, സിഫിലിസ്, ഷാന്‍ക്രോയിഡ്, ക്ലമിഡിയ, സ്കെയ്ബിസ്, ഗുദാര്‍ബുദം തുടങ്ങി കടുത്ത നിരവധി ലൈംഗിക രോഗങ്ങള്‍ക്ക് സ്വവര്‍ഗരതി മുഖ്യ കാരണമാകുന്നുവെന്നു വ്യൈശാസ്ത്രത്തിന്റെ ഏകാഭിപ്രായം. ഒരു രോഗത്തില്‍ നിന്നു മറ്റൊന്നിലേക്ക്, ഒരു വിപത്തില്‍ നിന്നു മറ്റൊന്നിലേക്ക് എന്ന ദൈന്യമായ അവസ്ഥയായിരിക്കും പരിണിതം.

ചുരുക്കി പറഞ്ഞാൽ സാമൂഹികവും ശാരീരികവും ആത്മീകവുമായ ചുറ്റുപാടുകളിൽ നിന്നും ദൂരേക്ക് എടുത്തെറിയപ്പെടുന്ന വികലമായ അസാന്മഗികമായ ദുഷ്‌പാപമാണ് സ്വവർഗാനുരാഗം. ഒഴിവാക്കേണ്ടത് നിന്ദ്യമാക്കിയാൽ വരാനിരിക്കുന്ന നിത്യാപത്തിൽ നിന്നും രക്ഷ നേടാം.

You might also like
Comments
Loading...