ബെഗളൂരു : പി.വൈ.പി.എ സെൻ്റെർ വണ്ണിൻ്റെ നേതൃത്വത്തിൽ കോത്തന്നൂരിൽ വച്ച് നടത്തപ്പെട്ട ക്രിക്കറ്റ് മാച്ചിൽ സെൻ്ററിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് ടീമുകൾ പങ്കെടുത്തു.
ഷാലോം സ്‌ട്രൈക്കേഴ്‌സ് (ഐ.പി.സി കമ്മനഹള്ളി) എൽ. ഗിബ്ബർ (ഐ.പി.സി കോത്തന്നൂർ) റിവൈവൽ റണ്ണേഴ്സ് (ഐ.പി.സി ഹെണ്ണൂർ) യുണൈറ്റഡ് ബ്രെദറൻ (ഐ.പി.സി നാഗവാര) മൗണ്ട് മോറിയ ചാർജേഴ്‌സ് ( ഐ.പി.സി, ടി.സി.പാളയ) എന്നി ടീമുകൾ പങ്കെടുത്തു .
പാസ്റ്റർ റ്റി എസ് മാത്യു. ഉത്ഘാടനം ചെയ്താരംഭിക്കുകയും പി.വൈ.പി.എ സെറ്റർ വൺ സെക്രട്ടറി ബ്രദർ : ഷമ്മ പി ജോസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന മത്സരങ്ങളിൽ നിന്ന് റിവൈവൽ റണ്ണേഴ്സ് (ഐ.പി.സി ഗിൽഗാൽ വർഷിപ്പ് സെറ്റർ) ഹെന്നൂർ – ചാമ്പ്യൻമാരായി ഷാലോം സ്‌ട്രൈക്കേഴ്‌സ് (ഐ.പി.സി ഷാലോം വർഷിപ്പ് സെറ്റർ) കമ്മനഹള്ളി – റണ്ണേഴ്‌സ് അപ്പ് ആയി
എൽ ഗിബ്ബർ ( ഐ.പി.സി ലിവിംഗ് ഹോപ്പ് ഗോസ്പൽ സെറ്റർ) കോത്തന്നൂർ- രണ്ടാം റണ്ണേഴ്സ് അപ്പ് ആയി
മാൻ ഓഫ് ദ മാച്ച് ആയി ഫൈനലിൽ – പാസ്റ്റർ. റിനു തങ്കച്ചൻ നും(റിവൈവൽ റണ്ണേഴ്സ്)
മികച്ച ബാറ്റ്സ്മാൻ ആയി ഡോ: യാക്കോബ് മാണി യും
(റിവൈവൽ റണ്ണേഴ്സ്)
മികച്ച ബൗളർ – ബ്രദർ : ജെയിംസ് പാറേലും(ശാലോം സ്‌ട്രൈക്കേഴ്‌സ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പരമ്പരയിലെ മികച്ച കളിക്കാരനായി- ബ്രദർ : ജെയിംസ് പാറേൽ (ഷാലോം സ്‌ട്രൈക്കേഴ്‌സ്) വിണ്ടും തിരഞ്ഞെടുത്തു. വിജയികൾക്കായുള്ള സമ്മാനദാന ചടങ്ങുകൾ
പാസ്റ്റർ: ജോർജ് എബ്രഹാം (ഐപിസി ബാംഗ്ലൂർ സെൻ്റർ വൺ സെക്രട്ടറി)
ബ്രദർ :. എബി ജോർജ് (സെൻ്റർ ട്രഷറർ)
സിസ്റ്റ്ർ: ജിഷ പി എബ്രഹാം (സെൻ്റർ സൺഡേ സ്കൂൾ സെക്രട്ടറി)
ബ്രദർ. റൈനു (ഐപിസി കെ.എസ് പി.വൈ.പി.എ ട്രഷറർ) എന്നിവർ ചേർന്ന് നിർവ്വഹിച്ചു.














