മൈസൂരു: ഡയോസിസ് ഓഫ് ഓൾ പ്രൊട്ടസ്റ്റന്റ് ചർച്ചസ്, മൈസൂരു റീജിയന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും സമ്മേളനം ഓഗസ്റ്റ് 13ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ബന്നിമന്തപ്പിലെ സിവി റോഡിലുള്ള ഹോട്ടൽ പ്രഥം റെസിഡൻസിയിൽ വെച്ച് നടത്തപ്പെടും.
“നേതാക്കൾ ഒരുമിച്ച് വളരാനും അനുഭവങ്ങൾ പങ്കുവെക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം” എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടത്തുന്നത്.
പ്രമുഖ പ്രഭാഷകനും മിനിസ്ട്രി ലീഡറുമായ റവ. ഡോ. ബാബു ജോർജ് സമ്മേളനത്തിലെ മുഖ്യ അതിഥി ആയിരിക്കും .കൂടാതെ ഇവാഞ്ചലിസ്റ്റ് സോനു വർഗീസ് (ലീഡർഷിപ്പ് ട്രെയിനർ), റവ. ഡോ. വിനോദ് എം. ചാക്കോ (ആർച്ച് ബിഷപ്പ്, DAPC), ബ്രദർ തിമോത്തി എ.വൈ. (Stuthy Express Worship) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
പാസ്റ്റർമാർ, സഭാ നേതാക്കൾ, പ്രാർത്ഥനാ ശുശ്രൂഷകർ ഉൾപ്പെടെ ദൈവശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും സമ്മേളനത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 9886499400, 9972760422.

















