എറണാകുളം: ചർച്ച് ഓഫ് ഗോഡ് എറണാകുളം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സുവിശേഷീകരണ പരിശീലന ശിബിരമായ ‘സ്കൂൾ ഓഫ് ഇവാഞ്ചലിസം’ 2026 ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കളൂർ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (മെട്രോ പോസ്റ്റ് 584, 585, ലെനിൻ സെന്ററിന് പിന്നിൽ) വച്ചാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
“നിങ്ങൾ ലോകത്തിലെങ്ങും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ” (മർക്കോസ് 16:15) എന്ന കർത്താവിന്റെ കൽപ്പനയെ ആധാരമാക്കിയാണ് ശിബിരം ഒരുക്കുന്നത്. സാധാരണ വിശ്വാസികൾ, ശുശ്രൂഷകർ, സൺഡേ സ്കൂൾ അധ്യാപകർ, യുവജന നേതാക്കൾ എന്നിവരെ ഫലപ്രദമായ സുവിശേഷീകരണത്തിനായി സജ്ജരാക്കുക എന്നതാണ് ലക്ഷ്യം. ഫലപ്രദമായ ഫോളോ-അപ്പ് ട്രെയിനിംഗും ശിബിരത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.
പഠന വിഷയങ്ങൾ
•എന്താണ് സുവിശേഷം
•ആരാണ് ഒരു സുവിശേഷകൻ
•ശിഷ്യത്വം
•സുവിശേഷീകരണത്തിന്റെ ആവശ്യകത
•സുവിശേഷീകരണ ശുശ്രൂഷ
•സുവിശേഷീകരണത്തിനുള്ള ഉപാധികളും മാർഗങ്ങളും
•സുവിശേഷീകരണത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും
•വ്യക്തിഗത സുവിശേഷീകരണം
•ഡിജിറ്റൽ ഇവാഞ്ചലിസം
ക്ലാസുകൾ നയിക്കുന്നത്
പാസ്റ്റർ ഉമ്മൻ സി. ഏബ്രഹാം (തൃശൂർ), പ്രൊഫ. ജസ്റ്റിൻ കോശി (തൃശൂർ) എന്നിവർ ക്ലാസുകൾ നയിക്കും.
ആത്മീയ വളർച്ച, പ്രായോഗിക പരിശീലനം, വ്യക്തിഗത ശാക്തീകരണം എന്നിവ ലക്ഷ്യമിടുന്ന ശിബിരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പഠന സഹായികൾ സൗജന്യമായി ലഭ്യമാക്കും. ദൈവമക്കൾ ഏവരും ഈ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
•പാസ്റ്റർ ജോൺസൺ ഡാനിയേൽ — +91 94477 99659
•പാസ്റ്റർ ബൈജു ടി. കുര്യൻ — +91 62826 01441
•ബ്ര. നെൽസൺ യോഹന്നാൻ — +91 98957 78921
•ബ്ര. തോമസ് സാം — +91 75608 78608
“ക്രിസ്തുവിനെ പങ്കുവയ്ക്കുന്നു, ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു, ദൈവരാജ്യം പണിയുന്നു.”

















