വള്ളിത്തോട്: സുവാർത്ത ഫുൾ ഗോസ്പൽ ചർച്ച് വള്ളിത്തോടിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫാത്താ” (EPHPHATHA) സുവിശേഷ കൺവെൻഷൻ ഓഗസ്റ്റ് 28, 29, 30 തീയതികളിൽ നടക്കും. “എഫ്ഫാത്താ — തുറന്നുവരിക” എന്ന മർക്കോസ് 7:32-34 ലെ കർത്താവിന്റെ വചനമാണ് കൺവെൻഷന്റെ ചിന്താവിഷയമായി സ്വീകരിച്ചിരിക്കുന്നത്.
മൂന്നു ദിവസങ്ങളിലും രാവിലെ 10:30നാണ് യോഗങ്ങൾ ആരംഭിക്കുക. സുവാർത്ത ഫുൾ ഗോസ്പൽ ചർച്ച് വള്ളിത്തോട് ദേവാലയത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ശുശ്രൂഷകർ
പാസ്റ്റർ മണി, പാസ്റ്റർ റെജോയ്സ് എം. വിൻസെന്റ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ജോഷ്വ റോയി ആരാധനയ്ക്ക് നേതൃത്വം നൽകും.
ഏവർക്കും സ്വാഗതം
ദൈവവചനത്തിന്റെ ശക്തിയാൽ അടഞ്ഞ വാതിലുകൾ തുറക്കപ്പെടുന്ന അനുഭവം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബിജു പി. എം. — 9562528461
“ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അത് അടയ്ക്കുവാൻ ആർക്കും കഴിയുകയില്ല” (വെളിപ്പാട് 3:8)


















