യോവിൽ (യുകെ): ഹോപ്പ് ഇൻ ക്രൈസ്റ്റ് ഡോർചെസ്റ്റർ & യോവിൽ സഭയുടെ ആഭിമുഖ്യത്തിൽ ഫാമിലി കോൺഫറൻസ് സെപ്റ്റംബർ 19 ശനിയാഴ്ച യോവിലിൽ നടക്കും. “ക്രിസ്തുകേന്ദ്രീകൃത കുടുംബം” (Christ Centered Family) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താവിഷയം.
രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണി വരെ ഹോളി ട്രിനിറ്റി ചർച്ച് ആൻഡ് കമ്മ്യൂണിറ്റി സെന്റർ, ലൈസാൻഡർ റോഡ്, യോവിൽ, BA20 2BU എന്ന വിലാസത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
മുഖ്യ പ്രഭാഷകർ
റവ. ഡോ. ജോ കുര്യൻ, സിസ്റ്റർ സിമോൺ കുര്യൻ എന്നിവർ കോൺഫറൻസിലെ മുഖ്യ പ്രഭാഷകരായിരിക്കും. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബബന്ധങ്ങൾ, ദാമ്പത്യം, മക്കളുടെ വളർത്തൽ, കുടുംബ പ്രാർത്ഥനാജീവിതം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ക്ലാസുകൾ നയിക്കും.
ബ്രദർ സാംസൺ ചെങ്ങന്നൂരാണ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഏവർക്കും സ്വാഗതം
സഭാ ശുശ്രൂഷകരായ പാസ്റ്റർ ഗിബിൻ ജോസഫ്, ഇവാഞ്ചലിസ്റ്റ് ജോൺസൺ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. കുടുംബമായി പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഗിബിൻ ജോസഫ് — 07799 916729
ഇവാഞ്ചലിസ്റ്റ് ജോൺസൺ മാത്യു — 07727 170304
“എന്നോടുകൂടെ യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക” (സങ്കീർത്തനം 34:3)


















