ബാസിൽഡൺ: ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നിര്യാതയായ ഏഞ്ചൽ ജെറോമിന്റെ പൊതുദർശനവും യാത്രയയപ്പ് ശുശ്രൂഷയും ഓഗസ്റ്റ് 24 തിങ്കളാഴ്ച ബാസിൽഡണിൽ നടക്കും.
ബാസിൽഡൺ ക്രൈസ്റ്റ്‌വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തുകാവ് സ്വദേശിനിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏഞ്ചൽ ജെറോം ഓഗസ്റ്റ് ഒന്നിനാണ് നിത്യതയിൽ ചേർക്കപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു.) ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
ശുശ്രൂഷാ വിവരങ്ങൾ
ഓഗസ്റ്റ് 24 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെയാണ് പൊതുദർശനവും യാത്രയയപ്പ് ശുശ്രൂഷയും.
സ്ഥലം: ബാസിൽഡൺ സ്പോർട്സ് ആൻഡ് ലെഷർ ക്ലബ്, ഗാർഡിനേഴ്സ് വേ, ഗാർഡിനേഴ്സ് ലെയിൻ സൗത്ത്, ബാസിൽഡൺ, SS14 3UJ.
ക്രൈസ്റ്റ്‌വേ ചർച്ചിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഏഞ്ചലിന്റെ ജീവിതവും വിശ്വാസവും സ്നേഹപൂർവമായ ഓർമ്മകളും പങ്കുവയ്ക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വാസസമൂഹവും ചടങ്ങിൽ പങ്കെടുക്കും.
സംസ്കാരശുശ്രൂഷ പിന്നീട് നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. തുടർന്നുള്ള വിവരങ്ങൾ ക്രൈസ്റ്റ്‌വേ ചർച്ച് അധികൃതർ അറിയിക്കും.
ദുഃഖത്തിൽ പങ്കുചേരുന്ന കുടുംബാംഗങ്ങൾക്ക് ദൈവിക ആശ്വാസത്തിനായി പ്രാർത്ഥിക്കാം.
ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു


















