തൃശൂർ: അമിതഭാരവുമായി അലക്ഷ്യമായി എത്തിയ പിക്കപ്പ് വാനിൽ നിന്ന് കെട്ടഴിഞ്ഞ് വീണ ഇരുമ്പ് പൈപ്പുകൾ ദേഹത്ത് പതിച്ച് ബൈക്ക് യാത്രികനായ ഷെറിൻ പി. ജോൺ (47) നിത്യതയിൽ ചേർക്കപ്പെട്ടു.
ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ കുട്ടനെല്ലൂരിലാണ് അപകടം ഉണ്ടായത്. ഭക്ഷണം വാങ്ങുന്നതിനായി ബൈക്കിൽ പോകവെ, മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ വെട്ടിത്തിരിക്കുന്നത് കണ്ട് ഷെറിൻ ബൈക്ക് നിർത്തി. ഈ സമയം പിന്നാലെയെത്തിയ പിക്കപ്പ് വാനിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ കെട്ടഴിഞ്ഞ് ഷെറിന്റെയും ബൈക്കിന്റെയും മുകളിലേക്ക് പതിക്കുകയായിരുന്നു.
കുട്ടനെല്ലൂർ റീജൻസി ക്ലബ്ബിനു സമീപം പട്ടിത്താനം വീട്ടിൽ പരേതനായ ജോൺ ജോസഫിന്റെ (റിട്ട. അസിസ്റ്റന്റ് കമ്മിഷണർ, റബർ ബോർഡ്) മകനാണ് ഷെറിൻ.
സോഫ്റ്റ്‌വെയർ എഞ്ചിനീയറും ഗ്രാഫിക് ഡിസൈനറുമായിരുന്ന ഷെറിൻ അവിവാഹിതനായിരുന്നു. തൃശൂർ ഗ്ലോബൽ റീച്ച് മിഷൻ സഭാംഗമാണ്.
സംസ്കാരം: ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാല് മണിക്ക് കരിപ്പകുന്ന് ശാലേം ക്രിസ്ത്യൻ സെമിത്തേരിയിൽ.
മാതാവ്: സൂസി ജോൺ. സഹോദരി: ഷീന ടോമി.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെയും സഭയെയും കർത്താവിന്റെ ആശ്വാസത്തിന്റെ കരങ്ങളിൽ സമർപ്പിച്ച് ശാലോം ധ്വനി പ്രാർത്ഥിക്കുന്നു.

















