ന്യൂകാസിൽ (യുകെ): ന്യൂകാസിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ (NCFI) 20-ാം വാർഷികത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 28, 29, 30 തീയതികളിൽ നടക്കും.
സണ്ണിസൈഡ് കോർണർസ്റ്റോൺ ചർച്ച്, 2 സണ്ണിസൈഡ് റോഡ്, സണ്ണിസൈഡ്, NE16 5LZ എന്ന വിലാസത്തിലാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സമയക്രമം
വെള്ളിയാഴ്ച (ഓഗസ്റ്റ് 28) — രാവിലെ 11 മുതൽ വൈകുന്നേരം 5:30 വരെ
ശനിയാഴ്ച (ഓഗസ്റ്റ് 29) — രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ
ഞായറാഴ്ച (ഓഗസ്റ്റ് 30) — രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
ശുശ്രൂഷകർ
പാസ്റ്റർ ഫിലിപ്പ് ജോൺ, പാസ്റ്റർ ഷിബിൻ സാമുവേൽ എന്നിവർ അതിഥി ശുശ്രൂഷകരായി ദൈവവചനം പങ്കുവയ്ക്കും. പാസ്റ്റർ ജോൺസൺ യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
ഏവർക്കും സ്വാഗതം
സഭയുടെ ഇരുപതു വർഷത്തെ ദൈവിക നടത്തിപ്പിന് നന്ദി അർപ്പിച്ചും, വരും നാളുകൾക്കായി ദൈവസന്നിധിയിൽ കാത്തിരുന്നും നടത്തപ്പെടുന്ന ഈ പ്രാർത്ഥനാ ദിനങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07952 926603 / 07494 101515


















