മാഞ്ചസ്റ്റർ: കുട്ടികൾക്കും കൗമാരക്കാർക്കുമായി മഹനയീം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ (VBS) 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. “അസെൻഡിയ – വിശ്വാസത്തിന്റെ ഉന്നതികളിലേക്ക്” (ASCENDIA – Scaling the Heights of Faith) എന്ന ചിന്താവിഷയത്തിലാണ് ഈ വർഷത്തെ VBS സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 3 മുതൽ 5 വരെ മൂന്നു ദിവസങ്ങളിലായി, രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് ക്ലാസുകൾ. ഓൾഡ് ട്രാഫോർഡിലുള്ള മഹനയീം ചർച്ച് ഓഫ് ഗോഡിൽ (118 Chorlton Rd, Old Trafford, Manchester, M16 7WQ) വച്ചാണ് പരിപാടികൾ നടക്കുക.
ബൈബിൾ പഠനം, ഗാനങ്ങൾ, കരകൗശല പ്രവർത്തനങ്ങൾ, കളികൾ എന്നിവയിലൂടെ കുട്ടികളെ വിശ്വാസത്തിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
സെഷനുകളും പ്രവർത്തനങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനായി മാതാപിതാക്കൾ കുട്ടികളെ എത്രയും നേരത്തെ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. താൽപ്പര്യമുള്ള കുടുംബങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും ഈ ക്ഷണം പങ്കുവയ്ക്കണമെന്നും അവർ അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://shorturl.at/nsWID
📅 തീയതി: 2026 ഓഗസ്റ്റ് 3 – 5 🕘 സമയം: രാവിലെ 9:00 – ഉച്ചകഴിഞ്ഞ് 3:00 📍 സ്ഥലം: മഹനയീം ചർച്ച് ഓഫ് ഗോഡ്, 118 Chorlton Rd, Old Trafford, Manchester, M16 7WQ


















