ലിവർപൂൾ: ഐ.പി.സി ശാലോം ലിവർപൂളിന്റെ ആഭിമുഖ്യത്തിൽ “ഷാലോം വേഡ് ആൻഡ് വർഷിപ്പ്” (Shalom Word and Worship) എന്ന വചന-ആരാധനാ സമ്മേളനം ഓഗസ്റ്റ് 29 ശനി, 30 ഞായർ തീയതികളിൽ ലിവർപൂളിൽ നടക്കും. സ്റ്റോറിങ്ടൺ അവന്യൂവിലെ സെന്റ് ജോൺ ബോസ്കോ ആർട്സ് കോളേജിലാണ് (St John Bosco Arts College, Storrington Ave, Liverpool, L11 9DQ) രണ്ടു ദിവസത്തെ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 മുതലും ഞായറാഴ്ച രാവിലെ 9:30 മുതലുമാണ് യോഗങ്ങൾ ആരംഭിക്കുക.
വചനശുശ്രൂഷ
പാസ്റ്റർ വിൽസൺ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്ത് വചനം ശുശ്രൂഷിക്കും. വിശേഷാൽ അതിഥിയായി പാസ്റ്റർ ഷിബിൻ ജി സാമുവൽ ഇരു ദിവസങ്ങളിലും ശക്തമായ വചനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
ആരാധനയും ഗാനശുശ്രൂഷയും
ആരാധനാ ശുശ്രൂഷയിൽ വിശേഷാൽ അതിഥിയായി പ്രശസ്ത ഗാനശുശ്രൂഷകൻ ബ്രദർ സാംസൺ ചെങ്ങന്നൂർ പങ്കെടുക്കും. ഐ.പി.സി ശാലോം ക്വയറിനൊപ്പം ബ്രദർ റോഹൻ ജെ മാത്യു, സിസ്റ്റർ റോസ് എ സാം എന്നിവർ ആരാധനയ്ക്കു നേതൃത്വം നൽകും.
ഒരുക്കങ്ങൾ പുരോഗമിക്കുന്നു
“പ്രാർത്ഥിക്കുക, പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക” എന്ന ആഹ്വാനത്തോടെയാണ് സഭ വിശ്വാസികളെ സമ്മേളനത്തിലേക്കു ക്ഷണിക്കുന്നത്. ലിവർപൂളിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഭാരവാഹികൾ സ്നേഹപൂർവ്വം ക്ഷണിച്ചു.
ബ്രദർ ടോണി സഖറിയ, ബ്രദർ ഡാൻ അശോക് എന്നിവരാണ് പ്രോഗ്രാം കോഡിനേറ്റർമാർ.
കൂടുതൽ വിവരങ്ങൾക്ക്: ഇവാഞ്ചലിസ്റ്റ് ജെറി എസ് ജോയ്, ഇവാഞ്ചലിസ്റ്റ് ഫിന്നി ജേക്കബ്, ബ്രദർ ജെറിൻ ബില്ലി എബ്രഹാം
📅 തീയതികൾ: 2026 ഓഗസ്റ്റ് 29 (ശനി) – 30 (ഞായർ) 🕝 സമയം: ശനി ഉച്ചകഴിഞ്ഞ് 2:30 മുതൽ | ഞായർ രാവിലെ 9:30 മുതൽ 📍 വേദി: സെന്റ് ജോൺ ബോസ്കോ ആർട്സ് കോളേജ്, സ്റ്റോറിങ്ടൺ അവന്യൂ, ലിവർപൂൾ, L11 9DQ ✨ ചിന്താവിഷയം: റിക്ലെയിം യുവർ പവർ


















