മെൽബൺ: ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്ററിന്റെ ആറാമത്തെ നാഷണൽ കോൺഫറൻസ് 2025-ലെ ജൂലൈ 11, 12, 13 തീയതികളിൽ വിക്റ്റോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മെൽബൺ നഗരത്തിലെ 9 Claredale Road, Doveton എന്ന വിലാസത്തിൽ സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ, പ്രശസ്ത സുവിശേഷകൻ, കൺവെൻഷൻ പ്രഭാഷകൻ, ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകൻ കൂടിയായ പാസ്റ്റർ ഡോ. ജോ കുര്യൻ (യു.കെ) ദൈവവചനത്തിൽ നിന്നുള്ള ശുശ്രൂഷ നിർവഹിക്കും.
യോഗങ്ങളുടെ സമയക്രമം ചുവടെക്കാണുന്നു:
- ജൂലൈ 11 വെള്ളിയാഴ്‌ച: വൈകിട്ട് 6:30 മുതൽ 9:00 മണിവരെ
- ജൂലൈ 12 ശനിയാഴ്‌ച: വൈകിട്ട് 6:30 മുതൽ 9:00 മണിവരെ
- ജൂലൈ 13 ഞായറാഴ്‌ച: രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 1:30 മണിവരെ
ഓസ്ട്രേലിയയിലുമുള്ള എല്ലാ വിശ്വാസികളും ഈ ദൈവിക സമ്മേളനത്തിൽ പങ്കെടുക്കുവാൻ ദൈവനാമത്തിൽ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഇവാൻജെലിസ്റ്റ് എൽഡോസ് വർക്കി: +61 420 218 783
പാസ്റ്റർ ജെസ്വിൻ മാത്യൂസ്: +61 451 665 431

















