ഉദയംപേരൂർ (എറണാകുളം): ജീസസ് റിഡീംസ് ശുശ്രൂഷയുടെ സ്ഥാപകൻ ബ്രദർ മോഹൻ സി ലാസർ നയിക്കുന്ന ‘പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ്’ കോൺഫറൻസ് 2026 സെപ്റ്റംബർ 8ന് രാവിലെ 9.30 മുതൽ ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ലോക്കോ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
അമ്പത് വർഷത്തിലേറെയായി ബഹുജന സുവിശേഷീകരണം, വിടുതൽ ശുശ്രൂഷ, യുവജന ക്യാമ്പുകൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ ശുശ്രൂഷ എന്നിവയിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ ശുശ്രൂഷകനാണ് ബ്രദർ മോഹൻ സി ലാസർ. തൂത്തുക്കുടി നാലുമവാടിയിലെ പ്രാർത്ഥനാ ക്യാമ്പസിൽ ആഴ്ചതോറും ആയിരക്കണക്കിന് വിശ്വാസികൾ ഉണർവ്വ് പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നു. തെങ്കാശിക്കടുത്ത് 100 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പ്രാർത്ഥനാ പർവ്വതം, രാഷ്ട്രത്തിനും ലോക രാഷ്ട്രങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന പ്രാർത്ഥനാ പോരാളികൾക്ക് താമസിച്ച് പ്രാർത്ഥിക്കാൻ അവസരമൊരുക്കുന്നു.
പാസ്റ്റർമാരെയും സഭാ നേതാക്കളെയും ശക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തെക്കൻ കേരളത്തിലുള്ളവർക്കായാണ് എറണാകുളത്തെ സമ്മേളനം. വടക്കൻ കേരളത്തിലുള്ളവർക്കായി സെപ്റ്റംബർ 9ന് കോഴിക്കോട്ട് സമാന സമ്മേളനം നടക്കും.
സീറ്റുകൾ പരിമിതമായതിനാലും ഭക്ഷണക്രമീകരണം ഉള്ളതിനാലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യാൻ: https://form.svhrt.com/6a60d3bd7722210ae34e16c8
എല്ലാ പാസ്റ്റർമാരും സഭാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും തങ്ങളുടെ സഭകളിലെ നേതാക്കളെ പങ്കെടുപ്പിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
കോർഡിനേറ്റർമാർ: പാ. ആബേ ഉമ്മൻ, പാ. കുഞ്ഞുമോൻ ജോഷ്വാ, പാ. ജേക്കബ് നൈനാൻ, പാ. ദിപു ജേക്കബ്, പാ. ടി.ടി. ജേക്കബ്, പാ. ബിജു തെക്കമല, പാ. പ്രദേശ് കോരാ.
— സുവി. അനു ജേക്കബ്, ലോക്കോ മിനിസ്ട്രീസ്


















