അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് ക്രൈസ്റ്റ് അംബാസഡേഴ്സ് അടൂർ സെക്ഷന്റെ നേതൃത്വത്തിൽ അശരണർക്കും അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കും അനാഥശാലകളിലെ കുട്ടികൾക്കും പൊതിച്ചോറ് വിതരണം നടത്തുന്നു. “ഒരാൾ ഒരു നേരം, ഒരു നേരത്തിന്നായി ഒരു നേരം പൊതിച്ചോറ് വിതരണം” എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആശുപത്രികൾ, അഗതിമന്ദിരങ്ങൾ, അനാഥശാലകൾ എന്നിവിടങ്ങളിലെത്തിയാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. സമൂഹത്തിലെ കരുതലും സഹജീവിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.
2026 ഓഗസ്റ്റ് 15-നാണ് പൊതിച്ചോറ് വിതരണ പരിപാടി നടക്കുന്നത്.
സെക്ഷൻ സി എ കമ്മറ്റി ആണ് പരിപാടിയുടെ സംഘാടനത്തിൽ നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് പി.ആർ. നിജിത്ത് എൻ.പി. (8129679629), സെക്രട്ടറി ബ്ര. ഷാൻ തോമസ് (9961515621).


















