ഗിൽഡ്ഫോർഡ്: ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡിന്റെ (ഐ.സി.ഒ.ജി.) ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ആരാധനയും ഓഗസ്റ്റ് 28, 29, 30 തീയതികളിൽ ഗിൽഡ്ഫോർഡ് ഒൺസ്ലോ വില്ലേജ് ഹാളിൽ നടക്കും. “അവന്റെ മുഖം അന്വേഷിക്കുക, അവന്റെ ശക്തി അനുഭവിക്കുക” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ആദ്യ ദിവസമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ രാത്രി പതിനൊന്നു വരെയാണ് ശുശ്രൂഷ. ചർച്ച് ഓഫ് ഗോഡ് യുകെ ആൻഡ് ഇ.യു. യൂത്ത് ഡയറക്ടർ പാസ്റ്റർ ബ്ലെസൺ തോമസ് നേതൃത്വം നൽകും. രണ്ടാം ദിവസം, 29 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി ഒൻപതു വരെ നടക്കുന്ന യോഗത്തിന് ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ കാലേബ് ജീ ജോർജ് നേതൃത്വം നൽകും.
സമാപന ദിവസമായ 30 ഞായറാഴ്ച രാവിലെ പത്തിന് ആരാധനയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുക. ഉപവാസ പ്രാർത്ഥനാ ശുശ്രൂഷയിൽ പാസ്റ്റർ കാലേബ് ജീ ജോർജ് അതിഥി പ്രഭാഷകനായിരിക്കും. ആരാധനാ ശുശ്രൂഷയ്ക്ക് ഐ.സി.ഒ.ജി. സീനിയർ പാസ്റ്റർ തോമസ് ജോർജ് നേതൃത്വം നൽകും.
യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക സെഷനുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവവചനത്തിലൂടെയും ദൈവസന്നിധിയോട് അടുത്തുചേരുവാൻ ഏവരെയും ക്ഷണിക്കുന്നു.
വേദി: ഒൺസ്ലോ വില്ലേജ് ഹാൾ, വൈൽഡർനെസ് റോഡ്, ഗിൽഡ്ഫോർഡ്, GU2 7QR.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ തോമസ് ജോർജ് (07943 866456), ബ്രദർ രോഷൻ കുര്യൻ (07414 700337)


















