പാറശ്ശാല: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിന്റെ (എസ്.പി.സി.) ആഭിമുഖ്യത്തിൽ പാറശ്ശാല യഹോവ നിസ്സി എ.ജി. ചർച്ചിൽ നടന്ന സഭാവളർച്ചാ സെമിനാർ സമാപിച്ചു. എസ്.പി.സി. തിരുവനന്തപുരം ജില്ലയാണ് സെമിനാർ സംഘടിപ്പിച്ചത്.
“സഭാ വളർച്ചയിൽ പാസ്റ്റർ കുടുംബത്തിന്റെ പങ്ക്” എന്ന വിഷയത്തെ ആസ്പദമാക്കി എസ്.പി.സി. ജില്ലാ പ്രസിഡന്റും എ.ജി. സതേൺ ഡിസ്ട്രിക്ട് സൂപ്രണ്ടുമായ റവ. എൻ. പീറ്റർ, വേദാധ്യാപകനും സുവിശേഷ പ്രഭാഷകനുമായ റവ. ആർ. കെ. ഗോഡ്സൻ എന്നിവർ ക്ലാസുകൾ നയിച്ചു.
എസ്.പി.സി. കൊല്ലങ്കോട് മേഖലാ പ്രസിഡന്റ് പാസ്റ്റർ എം. ജ്ഞാനസെൽവൻ സംഘടനയുടെ പ്രവർത്തന രീതികൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അഞ്ചു പതിറ്റാണ്ടിലേറെയായി പൂർണസമയ ശുശ്രൂഷയിൽ വ്യാപൃതരായ ദൈവദാസന്മാരെ മെമന്റോ നൽകി ആദരിച്ചു.
നിർധനരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായ ശുശ്രൂഷകന്മാർക്കും ശുശ്രൂഷകന്മാരുടെ ഭാര്യമാർക്കും ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു.
വിവിധ ജില്ലകളിൽ നിന്നും താലൂക്കുകളിൽ നിന്നുമായി നൂറുകണക്കിന് ദൈവദാസന്മാരും കുടുംബങ്ങളും സെമിനാറിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി. പാറശ്ശാല, ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എ. ദൈവദാനം, ജില്ലാ ട്രഷറർ പാസ്റ്റർ വൈ. ഗോഡ്വിൻ, കാട്ടാക്കട മേഖലാ പ്രസിഡന്റ് പാസ്റ്റർ സത്യദാസ്, നെടുമങ്ങാട് മേഖലാ പ്രസിഡന്റ് പാസ്റ്റർ കനകരാജ്, നെയ്യാറ്റിൻകര മേഖലാ പ്രതിനിധി പാസ്റ്റർ രാജേഷ് പൊന്നമ്പി എന്നിവരും വിവിധ യൂണിറ്റ് പ്രതിനിധികളും സംഘാടകരായിരുന്നു.
എസ്.പി.സി. ജില്ലാ പ്രവർത്തനങ്ങൾ തുടർന്നും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


















