പ്രെസ്റ്റൺ (യുകെ): ന്യൂ ലൈഫ് എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ ‘റെഡീം’ (Redeem) സുവിശേഷ സംഗീത നിശ നവംബർ 11 ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ പ്രെസ്റ്റൺ ക്രോസ്ഗേറ്റ് ചർച്ചിൽ നടക്കും. “ദൈവം സകലവും പുതുതാക്കുന്നു” (God Makes All Things New) എന്നതാണ് ചിന്താവിഷയം.
സുവിശേഷകനും വർഷിപ്പ് ലീഡറുമായ പാസ്റ്റർ ഇമ്മാനുവൽ കെ. ബി. ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇതോടൊപ്പം യുവജനങ്ങൾക്കായുള്ള നിരവധി പരിപാടികളും അവതരിപ്പിക്കും.
ന്യൂ ലൈഫ് എ.ജി. ചർച്ച് പ്രെസ്റ്റൺ, ബ്ലാക്ക്പൂൾ, ബ്ലാക്ക്ബേൺ, ബാരോ ഇൻ ഫർണസ്, ലങ്കാസ്റ്റർ, കെൻഡൽ, കാർലൈൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു.
ബ്രദർ ബ്ലെസൺ പ്രകാശ്, സിസ്റ്റർ പ്രെയ്സി സജി എന്നിവരാണ് കോ-ഓർഡിനേറ്റർമാർ.
പ്രവേശനം സൗജന്യമാണ്. കർത്താവിന്റെ നാമത്തിൽ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വേദി: ക്രോസ്ഗേറ്റ് ചർച്ച്, പ്രെസ്റ്റൺ PR1 5LG.


















