തിരുവനന്തപുരം : ഇന്ത്യയിലെ ക്രൈസ്തവ കൂട്ടായ്മ ആയ നാഷണൽ ക്രിസ്തൻ മൂമെൻ്റെ ഫോർ ജസ്റ്റീസ് കേരളത്തിൻ്റെ സംഘടന ചുമതലയുള്ള വൈസ് പ്രസിഡൻ്റ് ആയി റവ.തോമസ് എം പുളിവേലിൽ (മുൻ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി, നിലവിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇൻഡ്യയുടെ വർക്കിംഗ് പ്രസിഡൻ്) സംസ്ഥാന സെക്രട്ടറി ആയി ജോജി ഐപ്പ് മാത്യൂസ്,(മാധ്യമ പ്രവർത്തകൻ,
ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗം) സ്റ്റേറ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ആയി അനീഷ് തോമസ് വാനിയേത്ത് (നിലവിൽ മലങ്കര മർത്തോമ്മ സഭാ പ്രതിനിധി മണ്ഡലാംഗവും, കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി സെക്രട്ടറിയുമാണ്. ഇന്നലെ കൂടിയ എൻ. സി. എം. ജെ സ്റ്റേറ്റ് കമ്മറ്റിയിൽ ആണ് മൂന്ന് പേരെയും തിരഞ്ഞെടുത്തത്.

















