കരിപ്പുറം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കുണ്ടറ സെക്ഷനിലെ കരിപ്പുറം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ കെ ജോയിയുടെ സഹധർമ്മിണിയും, കുവൈറ്റ് മംഗഫ് ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ബ്ലസ്സൻ ജോയിയുടെ മാതാവുമായ കർത്തൃദാസി ശ്രീമതി ആനി ജോയ് (67 വയസ്സ് ) ഓഗസ്റ്റ് 24 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില നാളുകളായി ശാരീരക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

















