യു കെ : മാഞ്ചസ്റ്റർ മഹനിയം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 20 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 10,11,12 തീയതികളിൽ സ്റ്റോക്‌പോർട്ട് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ രാജു മേത്ര മുഖ്യ പ്രഭാഷകൻ ആയിരിക്കും. പാസ്റ്റർ ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിൽ മഹനിയം സഭ കോയർ ഗാനങ്ങൾക്ക് നേതൃത്വം നൽകും.
ശനിയാഴ്ച 2 മുതൽ പ്രത്യേകം യുവജങ്ങൾക്കായുള്ള മീറ്റിംഗ് ഉണ്ടായിരിക്കും, ഡോക്ടർ അശ്വിൻ അജയ് മുഖ്യ പ്രഭാഷകൻ ആയിരിക്കും, ബ്രദർ ജെഫ്രി ശാമുവേൽ , ബ്രദർ റൂബൻ ചെറിയാൻ , ഡോക്ടർ സാന്നി ജോഷ്, സിസ്റ്റർ സാന്ദ്ര സോണി എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും, പാസ്റ്റർ ഫെലിക്സ് ഗോൺസാൽവാസിന്റെ നേത്രത്തിൽ യുവജന മീറ്റിംഗ് നടത്തപ്പെടും. തത്സമയം ശാലോം ധ്വനി യുട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ് .
Friday –
5.30 pm to 8.45 pm
————————————
Saturday
Morning –
9.30 to 12.30
Youth –
2.30 to 4.30 pm
Evening –
5.30 pm to 8.45
————————————
Sunday
**9.00 am to 11.45 **
————————————
20 വർഷങ്ങൾക്ക് മുമ്പ് ഓൾഡാം എന്ന പട്ടണത്തിൽ പ്രാർത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചർച്ച് ഓഫ് ഗോഡ് . മഹനിയം മാഞ്ചസ്റ്റർ , ടെൽഫോർഡ് , കീതലി, ക്രൂ , പ്രെസ്റ്റൻ, ബോൾട്ടൻ , ഷ്രൂസ്ബറി , ബർൺലി , ബ്രാഡ്ഫോർഡ് , ലഡ്‌ലോ , ഹെരിഫോർഡ് എന്നീ സഭകൾ കൺവൻഷന് നേതൃത്വം നൽകുന്നു.


















