ലണ്ടൻ: വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25, 26, 27 തീയതികളിൽ കിംഗ്സ്ബറി ട്രിനിറ്റി സെന്ററിൽ നടക്കും. “എൻകൗണ്ടർ | വർഷിപ്പ് | ദ വേഡ്”
പാസ്റ്റർ പ്രിൻസ് തോമസ് അതിഥി പ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും.
സെപ്റ്റംബർ 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയും രാവിലെ 11നും വൈകുന്നേരം 5.30നും യോഗങ്ങൾ നടക്കും. സമാപന ദിവസമായ 27 ഞായറാഴ്ച രാവിലെ 10.20ന് ആരാധനയോടെയാണ് ശുശ്രൂഷ.
ശക്തമായ ആരാധനയുടെയും ദൈവവചനത്തിന്റെയും കൂട്ടായ്മയുടെയും ഈ നാളുകളിലേക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം പങ്കെടുക്കുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദി: ട്രിനിറ്റി സെന്റർ, പ്രിൻസസ് അവന്യൂ, കിംഗ്സ്ബറി, ലണ്ടൻ NW9 9JL.
കൂടുതൽ വിവരങ്ങൾക്ക്: 07886 923237
വെബ്സൈറ്റ്: www.wembleychristianfellowship.com


















