ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ച്‌സ്, AUPC യുടെ, 2025 – 2026 വർഷത്തിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. 2012 – ൽ പെന്തക്കോസ്ത് സഭകൾക്കിടയിൽ ഐക്യതയ്ക്ക് വേണ്ടി ആരംഭിച്ച ഈ മഹത്തായ ദർശനം, ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ മലയാളം പെന്തക്കോസ് പ്രസ്ഥാനമാണ്. സ്നേഹം, ബഹുമാനം, സഹോദരാഭാവം എന്നവയാണ് AUPCയുടെ പ്രവർത്തനത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ.
ക്രിസ്തുവിൽ വിശ്വാസികൾ ഒരുമിച്ചു നിലകൊള്ളുമ്പോഴേ ഓസ്ട്രേലിയൻ മണ്ണിൽ യഥാർത്ഥ നവോത്ഥാനം ഉണ്ടാകുമെന്ന് AUPC വിശ്വസിക്കുന്നു. നാൽപതു അംഗങ്ങളടങ്ങിയ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി, പൊതുയോഗത്തിൽ തെരഞ്ഞെടുത്തവരുടെ ദർശനവും, കൂട്ടായ്മയുമാണ്. ഒരാൾക്കോ, രണ്ടാൾക്കോ മാത്രം ചുമതലയുള്ള നേതൃത്വമല്ല ഇത്. സഭകളെ ശക്തിപ്പെടുത്താനും, പരിശുദ്ധാത്മാവിൽ നിറഞ്ഞിരിക്കുന്ന യുവ തലമുറയെ ക്രിസ്തുവിനായി ഉയർത്തുവാനും, ഈ മഹത്തായ രാഷ്ട്രത്തെ സുവിശേഷവൽക്കരിക്കാനും, വിശ്വാസികൾക്ക് പരിശുദ്ധാത്മാവിന്റെ കൃപയോടെ ഒന്നിച്ചു ആരാധിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും ഈ ഐക്യനേതൃത്വം പ്രവർത്തിക്കുന്നു.
ഇത് എല്ലാ മാസവും കോൺഫറൻസ്കളോ, പ്രചാരണങ്ങളോ മാത്രം നടത്തുന്ന പ്രസ്ഥാനമല്ല, പന്ത്രണ്ടു വർഷത്തിൽ ഏറെക്കാലമായി ഓസ്ട്രേലിയയിലെ പെന്തക്കോസ് വിശ്വാസികളുടെ ദർശനമാണ്. കഴിഞ്ഞ വർഷം AUPCയുടെ യാത്രയിൽ വലിയൊരു ചരിത്രഘട്ടമായിരുന്നു; ദൈവത്തിന്റെ ശക്തിയും, ദൈവികമായ നേതൃത്വംവും വ്യക്തമായിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 2025–2026 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി, ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലെയും, 14 സഭാ ശുശ്രൂഷകന്മാരും, ദർശനമുള്ള സുവിശേഷകന്മാരും, പ്രതിബദ്ധരായ വിശ്വാസികളും ഉൾപ്പെടുന്നIണ്. അവരുടെ ഐക്യവും, പ്രാർത്ഥനയും, വിനീതമായ സേവനനേതൃത്വവുമാണ് AUPCയുടെ ഈ ദൗത്യത്തിന്റെ അടിസ്ഥാനം.
ദേശീയ എക്സിക്യൂട്ടീവ് 2025–2026 (40 Executives)
- പ്രസിഡന്റ്: പാസ്റ്റർ ജെസ്വിൻ മാത്യൂസ്
- വൈസ് പ്രസിഡണ്ട്: പാസ്റ്റർ ജെയിംസ് ജോൺ
- സെക്രട്ടറി: ഇവാ. ടോണി ഫിലിപ്പ്
- ജോയിന്റ് സെക്രട്ടറി: ഇവാ. സാം ഫിലിപ്പ്
- ട്രഷറർ: ഇവാ. സ്റ്റാൻലി തോമസ്
- ജോയിന്റ് ട്രഷറർ: ഇവാ. മനു പുതുപ്പള്ളി
മിനിസ്ട്രി ലീഡേഴ്സ്:
പ്രാർത്ഥന കോഡിനേറ്റർ: പാസ്റ്റർ ഷാജി തോമസ്, ഇവാഞ്ചലിസം കോഡിനേറ്റർ: ഇവാ. ജോബിൻ വർഗീസ്, ലേഡീസ് കോഡിനേറ്റർ: ഹന്ന വർഗീസ്, യൂത്ത് കോഡിനേറ്റർ: ജീവൻ സജി, മ്യൂസിക് കോഡിനേറ്റർ: ജൂബിൻ ബെൻസൺ, മീഡിയ കോഡിനേറ്റർ: ബെസൽ ബാബു, പബ്ലിസിറ്റി കോഡിനേറ്റർ: ജോൺസൺ സാമുവൽ.
എക്സിക്യൂട്ടീവ് അംഗങ്ങൾ
പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ സാജൻ, ബാബു വർഗീസ്, ജെയ്സൺ ബേബി, ഇവാ. എൽഡോസ് വർക്കി, എബനേസർ ടോബി, വിനോദ് എഡിറ്റർ
സ്റ്റേറ്റ് ലീഡേഴ്സ്
- ACT: പാസ്റ്റർ വിൽസൺ ഫിലിപ്പ്, ജോബ് രാജൻ വർഗീസ്, സനു ജോസഫ്
- NSW: പാസ്റ്റർ അബ്രഹാം വർഗീസ്, ബെൻഡി ജോർജ്, ഷാജി വർഗീസ്
- NT: പാസ്റ്റർ മിനു മാത്യു കുറ്യൻ, മെബിൻ കെ. ബെന്നി.
- QLD: പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ പ്രസാദ് പീറ്റർ, റോയി ഉമ്മൻ.
- SA: പാസ്റ്റർ ജോജോ തോമസ്, റെൻജു വർഗീസ്, ഏബി ജോർജ്.
- VIC: പാസ്റ്റർ റോയ് സാമുവൽ, ജോൺ മാത്യു, മിലൻ ഫിലിപ്പ്.
- WA: പാസ്റ്റർ ഏബി അബ്രഹാം, പാസ്റ്റർ റോഷൻ തോമസ്, ഈനോഷ് സാം.

















