മണ്ണിൽ ഇഴഞ്ഞു നടക്കും കീടമേ
നിനക്കെന്നിൽ എന്ത് കാര്യം?
അഴകിൽ ഞാനൊരു രാജൻ
അറിവിൽ ഞാൻ ഒരു മുൻഷി
ഞാനോ ഭുവനസമ്പത്തിനുടമ
ആകാശത്തോളം പടുത്തുയർത്തിയ സ്വപ്നങ്ങൾ
നിലം പതിക്കും ഒരു ദിനം
നീയോ വെറുമൊരു മൺകൂടാരം
ശ്വാസം നിലച്ചാൽ
നീ എനിക്കാഹാരം
ദഹനത്തിൽ നാം സമമാകുമൊരുനാൾ
ഒരു ഖബറിൽ എന്തിരിക്കുന്നു?
ഒരു ശവക്കുഴിയിൽ എന്തിരിക്കുന്നു?
ഞാനും ഒരു മണ്ണ്, നീയും ഒരു മണ്ണ്


















