അങ്കമാലി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ ഉത്തര മേഖല യുവജന ക്യാമ്പ് ‘SEQUERE 2026’ ആഗസ്റ്റ് 25 മുതൽ 27 വരെ കരുകുറ്റി അസീസി ശാന്തി കേന്ദ്രയിൽ നടക്കും.
“Deny Self · Take Up Your Cross · Follow Christ” എന്ന തീം ആസ്പദമാക്കി ആത്മീയ ഉണർവും ക്രിസ്തീയ വിശ്വാസത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും ലക്ഷ്യമിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
പരിപാടിയിലെ രജിസ്ട്രേഷൻ ഫീസ് ₹501 ആണ്. കൂടുതൽ വിവരങ്ങൾക്ക് 9496478758 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.


















